കേന്ദ്രസര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഒഴിവുകള്‍ കണക്കാക്കിയിട്ടില്ല. പതിനായിരത്തിലധികം ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തസ്തികകള്‍ 18-25, 18-27 എന്നിങ്ങനെ രണ്ട് പ്രായവിഭാഗത്തിനായി തിരിച്ചിട്ടുണ്ട്. 

പ്രായം: 2021 ജനുവരി 1-ന് 18-25 (1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാവണം)/18-27 (1994 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാവണം).

വയസ്സിളവ്: എസ്.സി., എസ്.ടി.ക്കാര്‍ക്ക് 5 വര്‍ഷവും ഒ.ബി.സി.ക്കാര്‍ക്ക് 3 വര്‍ഷവും അംഗപരിമിതര്‍ക്ക് ചുരുങ്ങിയത് 10 വര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. വിമുക്തഭടര്‍ക്ക് സര്‍വീസ് കാലയളവിനുപുറമേ മൂന്നുവര്‍ഷം ഇളവ് ലഭിക്കും. വിധവകള്‍, വിവാഹമോചിതരായി പുനര്‍വിവാഹംചെയ്തിട്ടില്ലാത്ത വനിതകള്‍ എന്നിവര്‍ക്ക് 35 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. ഇതേ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എസ്.സി., എസ്.ടി.ക്കാര്‍ക്ക് 40 വയസ്സുവരെ അപേക്ഷിക്കാം.

യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം.

പരീക്ഷ: രണ്ടുഘട്ടങ്ങളിലായുള്ള പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം കംപ്യൂട്ടര്‍ അധിഷ്ഠിതവും രണ്ടാംഘട്ടം വിവരണാത്മകവുമായിരിക്കും. ആദ്യഘട്ട കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ 2021 ജൂലായ് 1 മുതല്‍ 20 വരെ നടക്കും. മള്‍ട്ടിപ്പിള്‍ ചോയ്‌സോടുകൂടിയ ഒബ്‌ജെക്ടീവ് രീതിയിലുള്ളവയായിരിക്കും ചോദ്യങ്ങള്‍. 0.25 എന്ന രീതിയില്‍ നെഗറ്റീവ് മാര്‍ക്കുണ്ടാവും.

ഒന്നാംഘട്ട പരീക്ഷ ജയിക്കുന്നവരെയാണ് നവംബര്‍ 21-ന് നടക്കുന്ന രണ്ടാംഘട്ട വിവരണാത്മകപരീക്ഷയില്‍ പങ്കെടുപ്പിക്കുക. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷയിലോ ഇംഗ്ലീഷിലോ ഷോര്‍ട്ട് എസ്സേ/ലെറ്റര്‍ എന്നിവ എഴുതാനുള്ളതായിരിക്കും ഈ പരീക്ഷ. 50 മാര്‍ക്കിനുള്ള പരീക്ഷ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാവും. രണ്ടാംഘട്ട പരീക്ഷ യോഗ്യതാനിര്‍ണയ പരീക്ഷ മാത്രമാണ്. ഈ പരീക്ഷയ്ക്ക് ജനറല്‍ വിഭാഗക്കാര്‍ ചുരുങ്ങിയത് 40 ശതമാനവും സംവരണവിഭാഗക്കാര്‍ 35 ശതമാനവും മാര്‍ക്ക് നേടിയിരിക്കണം. 

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങളും ബ്രാക്കറ്റില്‍ കോഡും: Ernakulam (9213), Kannur (9202), Kollam (9210), Kottayam (9205), Kozhikode (9206), Thrissur (9212), Thiruvananthapuram (9211).

അപേക്ഷാ ഫീസ്: 100 രൂപ. ഓണ്‍ലൈനായോ എസ്.ബി.ഐ. ചെലാന്‍ ഉപയോഗിച്ച് എസ്.ബി.ഐ. ശാഖകളില്‍ നേരിട്ടോ ഫീസടയ്ക്കാം. ചെലാന്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി മാര്‍ച്ച് 23 വരെയും ചെലാനുപയോഗിച്ച് മാര്‍ച്ച് 29 വരെയും ഫീസടയ്ക്കാം. 

ഫീസിളവ്: വനിതകള്‍, എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. 
അപേക്ഷ: www.ssc.nic.in  എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 21.

thozhil

Content Highlights: Multi tasking staff vacancy in Central services, 10th pass can apply