കേരള സ്‌റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൊച്ചി കേന്ദ്രത്തില്‍ രണ്ട് മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ഒഴിവുകള്‍. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 

യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എം.ബി.എയും. ടൂറിസം, കേറ്ററിങ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളിലെ പ്രവൃത്തിപരിചയം അഭിലഷണീയം. 

പ്രായം: 40 വയസ്സ്.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ സഹിതം The Additional General manager (P&A), SUPPLYCO, Gandhinagar, Kochi-682020 എന്ന വിലാസത്തിലേക്കോ agmpa@supplycomail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 12. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

Content Highlights: Marketing executive vacancy in Supply co