കൊച്ചിയിലെ മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ ഫിഷറീസ് മാനേജ്‌മെന്റ് ട്രെയിനികളുടെ നാല് ഒഴിവുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം.

യോഗ്യത: അക്വാകള്‍ച്ചര്‍/ഫിഷറീസ് സയന്‍സ്/മറൈന്‍ ബയോളജി/ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം. എം.ബി.എ. അഭിലഷണീയം. 

പ്രായപരിധി: 28 വയസ്സ്. 

സ്‌റ്റൈപ്പന്‍ഡ്: 18000 രൂപ.

വിശദവിവരങ്ങള്‍ www.mpeda.gov.in എന്ന വെബ്‌സൈറ്റിലുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ കോപ്പി, രണ്ട് ഫോട്ടോകള്‍, ആവശ്യമായ മറ്റ് രേഖകള്‍ എന്നിവ പരീക്ഷയുടെ സമയത്ത് ഹാജരാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

Content Highlights: Marine product authority invites trainee vacancy apply till January 31