നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ 162 മാനേജര്‍ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ 155 ഒഴിവുണ്ട്. 

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍. 

അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്)-2: ആര്‍മി/നേവി/എയര്‍ ഫോഴ്സ് ഓഫീസറായുള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം: 25-40 വയസ്സ്.  

അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-148

ജനറല്‍-74: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിഎച്ച്.ഡി. 

അഗ്രിക്കള്‍ച്ചര്‍-13: അഗ്രിക്കള്‍ച്ചറില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദാനന്തരബിരുദം.

അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്-3: അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.

അനിമല്‍ ഹസ്ബന്‍ഡറി-4: വെറ്ററിനറി സയന്‍സസ്/അനിമല്‍ ഹസ്ബന്‍ഡറി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. 

ഫിഷറീസ്-6: ഫിഷറീസ് സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം.

ഫോറസ്ട്രി-2: ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം. 

പ്ലാന്റേഷന്‍/ഹോര്‍ട്ടികള്‍ച്ചര്‍-6: ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ബിരുദാനന്തരബിരുദം. 

ലാന്‍ഡ് ഡെവലപ്മെന്റ്-സോയില്‍ സയന്‍സ്-2: അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. 

വാട്ടര്‍ റിസോഴ്സസ്-2: ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കില്‍ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. 

ഫിനാന്‍സ്-21: ബി.ബി.എ./ബി.എം.എസ്. (ഫിനാന്‍സ്/ബാങ്കിങ്) അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്)/എം.ബി.എ. ഫിനാന്‍സ്. അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ മെമ്പര്‍ഷിപ്പും. 

കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-15: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ടെക്നോളജി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 21-30 വയസ്സ്. 

അസിസ്റ്റന്റ് മാനേജര്‍ (രാജ്ഭാഷ)-5: ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷനില്‍ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ അറിഞ്ഞിരിക്കണം: 21-30 വയസ്സ്. 

മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-7: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം: 25-32 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസും വിശദവിവരങ്ങളും പരീക്ഷാസിലബസും വെബ്സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.

thozhil

Content Highlights: Manager, Assistant manager vacancies in NABARD