ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ 44 ഓഫീസര്‍ ഒഴിവ്. മുംബൈയിലാണ് അവസരം. ഓണ്‍ലൈനായി അപേക്ഷിക്കണം. മേയ് ഒമ്പതിന് നടക്കുന്ന ഓണ്‍ലൈന്‍ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒഴിവുള്ള സ്ട്രീം, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍:

ഫിനാന്‍സ്-ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്-15: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ഫൈനല്‍ പരീക്ഷാവിജയവും. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ മെമ്പര്‍ഷിപ്പ് നമ്പറും ഹാജരാക്കണം. ജനറല്‍-15: ഏതെങ്കിലും വിഷയത്തിലെ ബിരുദം.

ലീഗല്‍-4: നിയമത്തില്‍ ബിരുദം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അഡ്വക്കേറ്റായി എന്റോള്‍ ചെയ്തിരിക്കണം.

ഇന്‍ഷുറന്‍സ്-10: ഏതെങ്കിലും വിഷയത്തിലെ ബിരുദവും ജനറല്‍ ഇന്‍ഷുറന്‍സ്/റിസ്‌ക് മാനേജ്മെന്റ്/ലൈഫ് ഇന്‍ഷുറന്‍സ് ബിരുദാനന്തരബിരുദം/ഡിപ്ലോമ. അല്ലെങ്കില്‍ എഫ്.ഐ.ഐ.ഐ./എഫ്.സി.ഐ.ഐ.

പ്രായം: 21-30. 2.2.1991-നും 1.2.2000-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 1.2.2021 തീയതി െവച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി.ക്ക് മൂന്നുവര്‍ഷവും ഇളവുലഭിക്കും.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.gicofindia.com എന്ന വെബ്സൈറ്റ് കാണുക. അവസാന തീയതി: മാര്‍ച്ച് 29.

Content Highlights: Jobs in General insuranace Corperation of India