ൽഹിയിലെ നാഷണൽ വാട്ടർ ഡെവലപ്മെന്റ് ഏജൻസിയിൽ 62 ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 07/2021. ഓൺലൈനായി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തിൽ.

ജൂനിയർ എൻജിനീയർ (സിവിൽ)-16: യോഗ്യത: സിവിൽ എൻജിനീയറിങ് ഡിപ്ലോമ. ബിരുദം അല്ലെങ്കിൽ തത്തുല്യം അഭിലഷണീയം: 18-27 വയസ്സ്.

ഹിന്ദി ട്രാൻസ്ലേറ്റർ-1: ഹിന്ദി ബിരുദാനന്തരബിരുദം. ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി ഒരു വിഷയമായി ബിരുദതലത്തിൽ പഠിച്ചിരിക്കണം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം. ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തിൽ പഠിച്ചിരിക്കണം.ഹിന്ദി-ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം: 21-30 വയസ്സ്.

ജൂനിയർ അക്കൗണ്ട്സ് ഓഫീസർ-5: കൊമേഴ്സ് ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും. സി.എ./ഐ.സി.ഡബ്ല്യു.എ./ കമ്പനി സെക്രട്ടറി യോഗ്യതയുള്ളവർക്ക് മുൻഗണന: 21-30 വയസ്സ്.

അപ്പർ ഡിവിഷൻ ക്ലാർക്ക്-12: ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം: 18-27 വയസ്സ്.

സ്റ്റെനോഗ്രാഫർ ഗ്രേഡ് II-5: പ്ലസ്ടു പാസായിരിക്കണം. ഷോർട്ഹാൻഡ് അറിഞ്ഞിരിക്കണം: 18-27 വയസ്സ്.

ലോവർ ഡിവിഷൻ ക്ലാർക്ക്-23: പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം: 18-27 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nwda.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 25.

Content Highlights: Job vacancy in Water Development agency apply now