പാലക്കാട് ഐ.ഐ.ടി.യിൽ വിവിധ തസ്തികകളിൽ അവസരം. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, അപേക്ഷിക്കേണ്ട വിധം, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി എന്ന ക്രമത്തിൽ.

ഓഫീസ് അസിസ്റ്റന്റ് (അഡ്മിനിസ്ട്രേഷൻ). ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 60 ശതമാനം മാർക്കോടെ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം, ലിങ്ക്: https://forms.gle/JDD6eS85MdHEP53j7. ഏപ്രിൽ 9.

ഓഫീസ് അസിസ്റ്റന്റ് (അക്കൗണ്ട്സ്). ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. 60 ശതമാനം മാർക്കോടെ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. ഇംഗ്ലീഷ്, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം. ഗൂഗിൾ ഫോം വഴി അപേക്ഷിക്കണം, ലിങ്ക്: https://forms.gle/gHdDfy96M1RSuJjo7. ഏപ്രിൽ 9. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക- www.iitpkd.ac.in

Content Highlights: Job vacancy in Palakkad IIT, apply now