ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 239 ഒഴിവ്. എൻജിനിയർ തസ്തികയിൽ 200 ഒഴിവുണ്ട്.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ.

*മെക്കാനിക്കൽ-120: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്ഷൻ എന്നിവയിലേതെങ്കിലും ബിരുദം.

*സിവിൽ-30: സിവിൽ എൻജിനിയറിങ്ങിൽ ബിരുദം.

*ഇലക്ട്രിക്കൽ-25: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം.

*ഇൻസ്ട്രുമെന്റേഷൻ-25: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ് എന്നിവയിലേതെങ്കിലും ബിരുദം.

പ്രായപരിധി: 25 വയസ്സ്. പ്രൊഫഷണൽസ്-11, സെയിൽസ്/സർവീസ്-3, ചാർട്ടേഡ് അക്കൗണ്ടന്റ്-25 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hindustanpetroleum.com കാണുക. എൻജിനിയറിങ്, പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 15. മറ്റ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.

Content Highlights: Job opportunity for engineering graduates in Hindustan petroleum