കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍/ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികകളിലെ ആറ് ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്.

അസി. ഡയറക്ടര്‍ (സി.എസ്.ടി.), ഡെപ്യൂട്ടി ഡയറക്ടര്‍ (എം.ആന്‍ഡ്.ഇ.), അസി. ഡയറക്ടര്‍ (Doc & P), അസി. ഡയറക്ടര്‍ (ഡോക്യുമെന്റേഷന്‍), അസി. ഡയറക്ടര്‍ (യൂത്ത് അഫെയേഴ്‌സ്), അസി. ഡയറക്ടര്‍ (വി.ബി.ഡി.) എന്നീ തസ്തികകളില്‍ ഓരോ ഒഴിവാണുള്ളത്.

അസി. ഡയറക്ടര്‍ക്ക് 25,000 രൂപയും ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 36,200 രൂപയുമാണ് ശമ്പളം. അസി. ഡയറക്ടര്‍ (യൂത്ത് അഫെയേഴ്‌സ്) തസ്തികയില്‍ 30 വയസ്സും മറ്റ് തസ്തികകളില്‍ 60 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. 

വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോം ഡൗണ്‍ലോഡ്ചെയ്യുന്നതിനും  http://www.ksacs.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 21.

 

Thozhil final