സ്റ്റീല്‍ മന്ത്രാലയത്തിന് കീഴില്‍ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന മെക്കോണ്‍ ലിമിറ്റഡില്‍ വിവിധ തസ്തികകളിലായി 179 ഒഴിവ്. എന്‍ജിനീയറിങ് തസ്തികയിലേക്കുള്ള കരാര്‍ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് തത്സമയ അഭിമുഖത്തിലൂടെയായിരിക്കും. സ്ഥിരനിയമനത്തിലേക്കുള്ളവ ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. 

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തില്‍.

എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)- 99

മെക്കാനിക്കല്‍- 23, സിവില്‍- 18, ഇലക്ട്രിക്കല്‍-18, ഇലക്ട്രോണിക്സ്/ ഇന്‍സ്ട്രുമെന്റേഷന്‍- 12, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍- 8, സേഫ്റ്റി- 4, സ്റ്റോര്‍ ഓഫീസര്‍- 5, എസ്.എ.പി. ഓഫീസര്‍- 6, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍- 5.
യോഗ്യത: മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ പെട്രോളിയം/ ഇന്‍ഡസ്ട്രിയല്‍/ സിവില്‍/ ആര്‍ക്കിടെക്ചര്‍/ ഇലക്ട്രിക്കല്‍/ ഇന്‍സ്ട്രുമെന്റേഷന്‍/ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍/ ഫയര്‍ സേഫ്റ്റി എന്‍ജിനീയറിങ് ബിരുദം/ ബിരുദാനന്തരബിരുദം/ ഡിപ്ലോമ. സ്റ്റോര്‍ ഓഫീസര്‍, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ എന്നീ തസ്തികകളില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.

എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗം (കരാര്‍ നിയമനം)- 31

  • ഇന്‍സ്ട്രുമെന്റേഷന്‍- 6. യോഗ്യത: ഇന്‍സ്ട്രുമെന്റേഷനില്‍ എന്‍ജിനീയറിങ് ബിരുദം.
  • മാര്‍ക്കറ്റ് റിസര്‍ച്ച്- 2. യോഗ്യത: മാര്‍ക്കറ്റിങ്ങില്‍ സ്പൈഷ്യലെസ് ചെയ്ത എം.ബി.എ./ പി.ജി.ഡി.എം.
  • സിവില്‍- 3. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബിരുദം
  • കോണ്‍ട്രാക്ട് ആന്‍ഡ് പര്‍ച്ചേസ്- 3. യോഗ്യത: എന്‍ജിനീയറിങ് ബിരുദം
  • മാനേജര്‍ (മാര്‍ക്കറ്റിങ്)- 1. യോഗ്യത: മാര്‍ക്കറ്റിങ്ങില്‍ സ്പൈഷ്യലെസ് ചെയ്ത എം.ബി.എ./ പി.ജി.ഡി.എം.
  • സീനിയര്‍ കെമിസ്റ്റ്- 3. യോഗ്യത: കെമിസ്ട്രി/ എന്‍വയോണ്‍മെന്റല്‍ എന്നിവയില്‍ ബി.എസ്സി.
  • അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസര്‍- 1. യോഗ്യത: ബിരുദം
  • ഹ്യൂമന്‍ റിസോഴ്സ്- 4. യോഗ്യത: ഹ്യൂമന്‍ റിസോഴ്സില്‍ സ്പൈഷ്യലെസ് ചെയ്ത എം.ബി.എ./ എം.എസ്.ഡബ്ല്യു./ എം.എ.
  • ലീഗല്‍- 2. യോഗ്യത: ലോ ബിരുദം. 
  • സെക്രട്ടേറിയല്‍ സര്‍വീസസ്- 6. യോഗ്യത: ബിരുദം. സ്റ്റെനോഗ്രഫി

എക്സിക്യുട്ടീവ് (റഗുലര്‍)- 49

അസിസ്റ്റന്റ് മാനേജര്‍-7 (കോസ്റ്റ് എസ്റ്റിമേഷന്‍- 2, മാര്‍ക്കറ്റ് റിസര്‍ച്ച്- 2, ഇന്‍സ്ട്രുമെന്റേഷന്‍- 2, രാജ്ഭാഷ- 1), ഡെപ്യൂട്ടി മാനേജര്‍- 15 (ജിയോളജി- 1, മൈനിങ്- 2, മിനറല്‍- 1, കോണ്‍ട്രാക്ട്സ്- 2, ഇന്‍സ്ട്രുമെന്റേഷന്‍- 2, ഐ.ടി. സര്‍വീസസ്- 1, ലീഗല്‍- 1, ഫിനാന്‍സ്- 2, മെഡിക്കല്‍- 1, രാജ്ഭാഷ- 1, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍- 1), മാനേജര്‍- 7 (മാര്‍ക്കറ്റിങ്- 1, മെക്കാനിക്കല്‍- 2, സിവില്‍- 1, കോണ്‍ട്രാക്ട്സ്- 2, ലീഗല്‍- 1), സീനിയര്‍ മാനേജര്‍- 6 (മൈനിങ്- 1, സിവില്‍/ മെക്കാനിക്കല്‍- 2, മാര്‍ക്കറ്റിങ്- 1, കോണ്‍ട്രാക്ട്സ്- 1, പേഴ്സണല്‍- 1), മെഡിസിന്‍ സ്പൈഷ്യലിസ്റ്റ്- 1, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍- 6 (മൈനിങ്- 1, സിവില്‍/ മെക്കാനിക്കല്‍- 2, കോണ്‍ട്രാക്ട്സ്- 1, പേഴ്സണല്‍- 1, ഫിനാന്‍സ്- 1), ഡെപ്യൂട്ടി ജനറല്‍ മാനേജര്‍- 6 (മൈനിങ്- 1, സിവില്‍/ മെക്കാനിക്കല്‍- 2, കോണ്‍ട്രാക്ട്സ്- 1, ഫിനാന്‍സ്- 2), ചീഫ് മെഡിക്കല്‍ ഓഫീസര്‍- 1

വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.meconlimited.co.in എന്ന വെബ്സൈറ്റ് കാണുക. തത്സമയ അഭിമുഖത്തിനുള്ള തീയതി ഇതുവരെയും പുറപ്പെടുവിച്ചിട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വെബ്സൈറ്റില്‍ തീയതി പ്രസിദ്ധീകരിക്കും. MECON Limited  എന്ന പേരില്‍ റാഞ്ചിയില്‍ മാറാന്‍ കഴിയുന്ന 500 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുമായിവേണം അഭിമുഖത്തിന് ഹാജരാകാന്‍. 

എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അപേക്ഷകര്‍ 500 രൂപയും എക്സിക്യുട്ടീവ് തസ്തികയില്‍ 1000 രൂപയുമാണ് ഫീസ്. ഇവര്‍ക്ക് ഓണ്‍ലൈനായി ഫീസടയ്ക്കാം. എസ്.സി./എസ്.ടി./വിമുക്തഭടര്‍/ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. 
എന്‍ജിനീയറിങ്/ നോണ്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 3. എക്സിക്യുട്ടീവ് വിഭാഗത്തിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 20. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍. 

thozhil

Content Highlights: Job opportunities for Engineers in Mecon Limited