ന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് (എക്സിക്യുട്ടീവ്) തസ്തികയില്‍ 1054 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 49 ഒഴിവുകളുണ്ട്. ജനറല്‍ സെന്‍ട്രല്‍ സര്‍വീസില്‍ ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് തസ്തികയാണിത്.

ശമ്പളം: 5200-20,200 രൂപ, ഗ്രേഡ് പേ 2000 രൂപ.

യോഗ്യത

എസ്.എസ്.എല്‍. സി./ തത്തുല്യം, ഒഴിവുള്ള ബ്യൂറോകളില്‍ നിര്‍ദേശിച്ചിരിക്കുന്ന  പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. തിരുവനന്തപുരത്തെ ഒഴിവുകള്‍ക്ക് മലയാളം അറിഞ്ഞാല്‍മതി. ഇന്റലിജന്‍സ് ജോലികളിലുള്ള ഫീല്‍ഡ്പരിചയം അഭിലഷണീയം.

പ്രായം

2018 നവംബര്‍ 10-ന് 27 കവിയരുത്. എസ്.സി., എസ്.ടി ക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സി ക്കാര്‍ക്ക് മൂന്നുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും. വിധവകള്‍ക്കും നിയമപരമായി വിവാഹമോചനം നേടി പുനര്‍വിവാഹം ചെയ്യാത്തവര്‍ക്കും നിയമാനുസൃത ഇളവ് (എസ്.സി., എസ്.ടി.ക്കാര്‍ക്ക് 40 വയസ്സുവരെയും ജനറല്‍ വിഭാഗക്കാര്‍ക്ക് 35 വയസ്സുവരെയും) അനുവദിക്കും. വിമുക്തഭടര്‍ക്കും കായികതാരങ്ങള്‍ക്കും ഇളവുണ്ട്. 

പരീക്ഷാ ഫീസ്

50 രൂപ. ജനറല്‍, ഒ.ബി.സി. വിഭാഗക്കാരായ പുരുഷ ഉദ്യോഗാര്‍ഥികള്‍ മാത്രം ഫീസടച്ചാല്‍ മതി. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. ഫീസ് ഓണ്‍ലൈനായോ പണമായി എസ്.ബി.ഐ. ശാഖകളില്‍ നേരിട്ടോ അടയ്ക്കാം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. 

പരീക്ഷാ സ്‌കീം

ടയര്‍ 1, ടയര്‍ 11 എന്നിങ്ങനെ രണ്ടുഘട്ട പരീക്ഷ ഉണ്ടാവും. ഇവ വിജയിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവും ഉണ്ടാവും. ടയര്‍ 1 ഒബ്‌ജെക്ടീവ് രീതിയിലും ടയര്‍ 11 ഡിസ്‌ക്രിപ്റ്റീവ് രീതിയിലുമായിരിക്കും. ടയര്‍ 1ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും. ഒരു തെറ്റായ ഉത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് കുറയും. ടയര്‍ 1ന് ജനറല്‍ വിഭാഗക്കാര്‍ക്ക് 35 മാര്‍ക്കും ഒ.ബി.സി.ക്കാര്‍ക്ക് 34 മാര്‍ക്കും എസ്.സി., എസ്.ടി.ക്കാര്‍ക്ക് 33 മാര്‍ക്കുമാണ് ജയിക്കാന്‍വേണ്ടത്.  

അപേക്ഷ

http://www.mha.gov.in അല്ലെങ്കില്‍ http://www.ncs.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഏതെങ്കിലും ഒരു സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോയിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷ നല്‍കാവൂ. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബ്യൂറോയുടെ പ്രാദേശികഭാഷ അറിഞ്ഞിരിക്കുകയും വേണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്ക് രണ്ട് പാര്‍ട്ടുണ്ട്. ഒന്നാമത്തെ പാര്‍ട്ടില്‍ വ്യക്തിവിവരങ്ങളും യോഗ്യത സംബന്ധിച്ച വിവരങ്ങളും പൂരിപ്പിക്കണം. രണ്ടാം പാര്‍ട്ടില്‍ ഫീസ് സംബന്ധമായ വിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്.

ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോയും ഒപ്പും സ്‌കാന്‍ചെയ്ത് അപ്ലോഡ്‌ചെയ്യണം. ഫയല്‍ സൈസ് 50 കെ.ബി.യില്‍ കവിയരുത്. അപ്ലോഡ്‌ചെയ്യുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. ഒരു അപേക്ഷ മാത്രമേ നല്‍കാവൂ. ഒന്നിലേറെ അപേക്ഷകള്‍ നല്‍കുന്നത് അപേക്ഷ നിരസിക്കുന്നതിന് കാരണമാവും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ രജിസ്ട്രേഷന്‍ സ്ലിപ്പ് പ്രിന്റെടുത്ത് സൂക്ഷിച്ചുവെക്കണം. ഇത് തപാലില്‍ അയയ്‌ക്കേണ്ടതില്ല. 

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 10. 

Thozhil final