ര്‍ധസൈനിക സേനാവിഭാഗമായ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സിന്റെ (ഐ.ടി.ബി.പി.എഫ്.) ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 218 ഒഴിവുകളുണ്ട് (ജനറല്‍ 110, ഒ.ബി.സി. 59, എസ്.സി. 33, എസ്.ടി. 16). സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. 

ഒഴിവുകള്‍ നിലവില്‍ താത്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടാം. ശാരീരികക്ഷമതാപരിശോധന, എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

യോഗ്യത

എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം. ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍/കംപ്യൂട്ടര്‍ ബ്രാഞ്ചുകളില്‍ ഏതിലെങ്കിലും രണ്ടുവര്‍ഷത്തെ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ. 

പ്രായം

27.11.2018-ന് 18-നും 23-നും മധ്യേ. എസ്.സി./എസ്.ടി. ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവുണ്ട്. വിമുക്തഭടര്‍ക്ക് ചട്ടപ്രകാരവും. 

ശമ്പളം: 21,700-69100 രൂപ.

ശാരീരികയോഗ്യത 

ഉയരം: 170 സെ.മീ. നെഞ്ചളവ്: 80-85 സെ.മീ., ഉയരത്തിനൊത്ത തൂക്കം. എസ്.ടി. വിഭാഗക്കാര്‍ക്ക്: ഉയരം: 162.5 സെ.മീ., നെഞ്ചളവ്: 76-81 സെ.മീ., ഉയരത്തിനൊത്ത തൂക്കം. അപേക്ഷാഫീസ്: 100 രൂപ. വനിതകള്‍, എസ്.സി., എസ്.ടി. വിഭാഗക്കാര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് അപേക്ഷാഫീസില്ല. 

അപേക്ഷകര്‍ക്ക് കണ്ണടകള്‍ ഉപയോഗിക്കാതെ നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. പരന്നപാദങ്ങള്‍, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, കോങ്കണ്ണ്, വെരിക്കോസ് വെയിന്‍ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാകില്ല. 

അപേക്ഷിക്കേണ്ട വിധം: ഒക്ടോബര്‍ 29-ന് http://recruitment.itbpolice.nic.in എന്ന വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിക്കും.

പ്രായം, യോഗ്യത, ഫീസ് അടയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും വിജ്ഞാപനത്തിലുണ്ടാകും. വിജ്ഞാപനം വായിച്ചുമനസ്സിലാക്കിയശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി വേണം അപേക്ഷിക്കാന്‍.  സംശയങ്ങള്‍ ദൂരീകരിക്കാന്‍ 01124369482 എന്ന നമ്പറില്‍ ബന്ധപ്പെടാം. അവസാന തീയതി: നവംബര്‍ 27.

 

thozhil