ന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ജനറല്‍ ഡ്യൂട്ടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 50 ശതമാനം മാര്‌ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക്‌ അപേക്ഷിക്കാം. ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരണമടഞ്ഞ കോസ്റ്റ്ഗാര്‍ഡ് യൂണിഫോം തസ്തികയിലുണ്ടായിരുന്ന ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

പ്രായം: 18-22 വയസ്സ്. 01.08.1998നും 31.07.2002നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്ഷത്തെ വയസ്സിളവ് ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: 157 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം. മിനിമം 5 സെന്റിമീറ്റര്‍ നെഞ്ചുവികാസം. കണ്ണടകള്‍ ഉപയോഗിക്കാതെ മികച്ച കാഴ്ചശക്തി. 

ശമ്പളം: 21,700 രൂപ, മറ്റ് അലവന്‍സുകളും.

20 സ്‌ക്വാട്ട്അപ്പ്, 10 പുഷ്അപ്പ്, 7 മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓട്ടം എന്നിവയുള്‍പ്പെടുന്നതാണ് ശാരീരികക്ഷമതാപരിശോധന. 
 
https://joinindiancoastguard.gov.in/ എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 26 മുതല്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്ലോഡ് ചെയ്യണം. കേരളമുള്‍പ്പെടുന്ന വെസ്റ്റ് സോണില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.

ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്ത്തിയാക്കിയാല്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ കുറിച്ചെടുക്കണം. തുടര്‍ന്ന് അപേക്ഷയുടെ രണ്ട് പ്രിന്റൗട്ടുകള്‍ എടുക്കണം. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയയ്ക്കരുത്. ഫെബ്രുവരി രണ്ട് ആണ് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. പരീക്ഷയെഴുതാന്‍ ക്ഷണിക്കപ്പെട്ടാല്‍

(a) Three copies of pre-filled online e-admit card with latest photograph affixed.

(b) Original Class 10thpass certificate and mark sheet.

(c) Original Class 12thpass certificate and mark sheet.

(d) Original Caste certificate (if applicable) of their respective state issued by Tehsildar/Circle Officer/Sub Ditsrict Magitsrate / Ditsrict Magitsrate.

(e) Domicile certificate of their respective state.

(f) Proof of identtiy such as passport, driving license, Aadhar card/ voter I card, Pan card, School/ college ID card or any other photo identtiy proof.

(g) In case of reserved category applicants, availing age/percentage relaxation, either current or permanent address of online application should be same as the address mentioned in caste/category certificate (SC/ST & OBC). Further, in case of OBC the category certificate should not be more than 3 financial Years old and for such cases renewed/fresh certificate to be produced. All OBC certificates shall be in original as per Govt. of India format (No other format will be entertained).

(h) Ten recent colour passport size photographs with Blue background.

എന്നീ രേഖകള്‍ കൊണ്ടുവരണം. ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലായിരിക്കും എഴുത്തുപരീക്ഷ നടക്കുക. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷ ഒബ്ജക്ടീവ് മാതൃകയിലായിരിക്കും. എഴുത്തുപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഫെബ്രുവരി 15-22 തീയതികളില് കോസ്റ്റ്ഗാര്ഡ് വെബ്‌സൈറ്റില്‍  നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ജൂണ്/ജൂലായ് മാസങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. ഇവര്‍ക്കുള്ള പരിശീലനം ഓഗസ്റ്റില്‍ ആരംഭിക്കും. 

thozhil

Content Highlights: Indian Coast Guard Invites application for navik