രസേനയിലെ സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് ആദ്യമായി വനിതകളെ റിക്രൂട്ട്ചെയ്യുന്നു. 100 ഒഴിവുകളുണ്ട്. വുമണ്‍ മിലിറ്ററി പോലീസ് എന്ന പുതിയ വിഭാഗത്തിലാണ് ഇവര്‍ക്ക് നിയമനംനല്‍കുക. അവിവാഹിതരായ സ്ത്രീകള്‍, കുട്ടികളില്ലാത്ത വിധവകള്‍, വിവാഹമോചിതര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസിലിരിക്കെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം.ഇവര്‍ പുനര്‍വിവാഹം നടത്തിയിരിക്കരുത്. 

അപേക്ഷ അയച്ചതിനുശേഷമോ 33 ആഴ്ചത്തെ പരിശീലനകാലയളവിനിടയിലോ വിവാഹംകഴിക്കാന്‍ അനുവാദമില്ല. ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ അംബാല, ലഖ്‌നൗ, ജബല്‍പുര്‍, ബെംഗളൂരു, ഷില്ലോങ് എന്നിവിടങ്ങളില്‍ നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലി മുഖേനയായിരിക്കും തിരഞ്ഞെടുപ്പ്. റിക്രൂട്ട്‌മെന്റ് റാലിയില്‍ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാകും.

യോഗ്യത: 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി./ തത്തുല്യം. പരീക്ഷയിലെ എല്ലാ വിഷയങ്ങളിലും ചുരുങ്ങിയത് 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. നിര്‍ദിഷ്ട ശാരീരിക യോഗ്യത ഉണ്ടാവണം.

പ്രായം: പതിനേഴര-21 വയസ്സ്. സര്‍വീസിനിടെ മരിച്ച സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ എട്ട്. 
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും റിക്രൂട്ടമെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും http://www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി - ജൂണ്‍ എട്ട്.

thozhil

Content Highlights: Indian Army Women Entry; Apply by 8th June