രസേനയില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍വഴി 191 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക് 175-ഉം വനിതകള്‍ക്ക് 14-ഉം ഒഴിവുണ്ട്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. എന്‍ജിനിയറിങ് ബിരുദമാണ് അപേക്ഷിക്കാനുള്ള യോഗ്യത. നിര്‍ദിഷ്ട ശാരീരികയോഗ്യതയും വേണം.

സേനാംഗങ്ങളായിരുന്നവരുടെ വിധവകളില്‍നിന്ന് ടെക്‌നിക്കല്‍ (യോഗ്യത എന്‍ജി. ബിരുദം), നോണ്‍ ടെക്‌നിക്കല്‍ (യോഗ്യത: ഏതെങ്കിലും ബിരുദം) വിഭാഗങ്ങളിലെ രണ്ട് ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പ്രായം: 20നും 27നും മധ്യേ. പ്രതിരോധ സേനാംഗങ്ങളുടെ വിധവകള്‍ക്കുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസ്സാണ്.

അപേക്ഷ: പ്രതിരോധ സേനാംഗങ്ങളുടെ വിധവകള്‍ക്കുള്ള നോണ്‍ടെക്‌നിക്കല്‍ ഒഴിവുകളിലേക്ക് ഓഫ്‌ലൈനായും മറ്റ് ഒഴിവുകളിലേക്ക് ഓണ്‍ലൈനായും അപേക്ഷിക്കണം. അവസാനതീയതി: ഫെബ്രുവരി 20. വിശദ വിവരങ്ങള്‍ക്ക് www.joinindianarmy.nic.in സന്ദര്‍ശിക്കുക.

thozhil

Content Highlights: Army SSC Entry for Engineering Graduates; Apply by 20 February