രസേനയുടെ ചെന്നൈയിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കും സൈനികരുടെ വിധവകള്‍ക്കും അപേക്ഷിക്കാം. ആകെ 191 ഒഴിവുകളാണുള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഷോര്‍ട്ട് സര്‍വീസ് കമ്മിഷനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 2021 ഏപ്രിലിലാണ് കോഴ്‌സ് ആരംഭിക്കുക.

യോഗ്യത: എന്‍ജിനിയറിങ് ബിരുദമുള്ളവര്‍ക്കും നിബന്ധനകളോടെ എന്‍ജിനിയറിങ് അവസാനവര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: 20-27. 1994 ഏപ്രില്‍ രണ്ടിനും 2001 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം.

തിരഞ്ഞെടുപ്പ്: സൈക്കോളജിസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ് ഓഫീസര്‍, ഇന്റര്‍വ്യൂയിങ് ഓഫീസര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ചയാണുണ്ടാകുക. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

ആദ്യഘട്ടത്തില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രണ്ടാംഘട്ടത്തിലേക്ക് പ്രവേശനം. നിശ്ചിത ശാരീരികയോഗ്യതകളും വേണം. ഇതിന്റെ പരിശോധനയുമുണ്ടാകും. www.joinindianarmy.nic.in

അവസാന തീയതി: നവംബര്‍ 12

thozhil

Content Highlights: Indian Army invites Application from engineering graduates for officer post