ന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 150 ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തുന്ന ദേശീയതല പരീക്ഷയെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടത്തുക. 150-ന് പുറമെ 100 ഒഴിവുകള്‍ക്ക് കൂടി സാധ്യതയുണ്ട്. ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ് എന്നീ വിഭാഗങ്ങളിലാണ് ഫെലോഷിപ്പ് നല്‍കുക. 

യോഗ്യത: 55 ശതമാനം മാര്‍ക്കോടെ എം.എസ്സി./എം.എ. എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. അവസാന സെമസ്റ്ററിലുള്ളവര്‍ക്ക് നിബന്ധനകളോടെ പരീക്ഷയെഴുതാം. 

പ്രായപരിധി: 28 വയസ്സ്.

തിരഞ്ഞെടുപ്പ്: കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 12-നാണ് പരീക്ഷ. തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. 

അപേക്ഷാഫീസ്: 1500 രൂപ. എസ്.സി./എസ്.ടി. വിഭാഗക്കാര്‍ക്ക് 1200 രൂപ. 

വിശദവിവരങ്ങള്‍ www.icmr.nic.in എന്ന വെബ്സൈറ്റിലുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 31.

thozhil

Content Highlights: ICMR invites application for research fellow vacancies