ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ICAR - IARI) ടെക്‌നീഷന്‍ പോസ്റ്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.

641 ഒഴിവിലേക്കാണ് വിജ്ഞാപനം. ജനുവരി 25 മുതല്‍ ഫെബ്രുവരി അഞ്ചിന് ഇടയിലായിരിക്കും പരീക്ഷ.
പത്താം ക്ലാസാണ് യോഗ്യത. 18 മുതല്‍ 30 വയസ്സ് വരെയാണ് പ്രായപരിധി

1000 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്.സി., എസ്.ടി., വിമുക്തഭടന്‍മാര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 300 രൂപയാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 10

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://icar.org.in/

Content Highlights: ICAR- IARI Technician Recruitment 2021