വര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഇന്ത്യ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ട്രെയിനിയാകാന്‍ അവസരം. ആകെ 25 ഒഴിവുകളാണുള്ളത്. എഴുത്ത് പരീക്ഷയുടേയും ഗ്രൂപ്പ് ഡിസ്‌കഷന്റേയും ബിഹേവിയറല്‍ അസെസ്‌മെന്റിന്റേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഓണ്‍ലൈനായാണ്  അപേക്ഷിക്കേണ്ടത്. 

യോഗ്യത: സി.എ/ ഐ.സി.ഡബ്ല്യു.എ പാസ്.

പ്രായപരിധി: 28 വയസ്സ്. സംവരണ വിഭാഗത്തിന് നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനുമായി www.powergridindia.com  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 

അപേക്ഷാ ഫീസ്: 500 രൂപ. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 6. 

thozhil

Content Highlights: Executive trainee vacancies in power grid corporation india limited