കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എക്സിക്യുട്ടീവ് ട്രെയിനിമാരുടെ 24-ാമത് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, സിവില്‍ വിഭാഗങ്ങളിലാണ് ഒഴിവ്. 2019-ലെ ഗേറ്റ് പരീക്ഷയുടെ സ്‌കോര്‍കൂടി അടിസ്ഥാനമാക്കിയാണ് പ്രവേശനം. ഒരു വര്‍ഷമാണ് പരിശീലനം. ഇത് വിജയകരമായി പൂര്‍ത്തിയാക്കുന്നവരെ എന്‍ജിനീയറായി സ്ഥിരനിയമനത്തിന് പരിഗണിക്കും. ശമ്പളം: 60000-180000 രൂപ.

യോഗ്യത

 എക്സിക്യുട്ടീവ് ട്രെയിനി (ഇലക്ട്രിക്കല്‍): 65 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ (പവര്‍)/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്/പവര്‍സിസ്റ്റംസ് എന്‍ജിനീയറിങ്/പവര്‍ എന്‍ജിനീയറിങ് (ഇലക്ട്രിക്കല്‍) എന്നീ വിഷയങ്ങളിലേതിലെങ്കിലും ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എന്‍ജിനീയറിങ്).

എക്സിക്യുട്ടീവ് ട്രെയിനി (ഇലക്ട്രോണിക്സ്): 65 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍/ ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങളിലേതിലെങ്കിലും ബി.ഇ./ ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്).

എക്സിക്യുട്ടീവ് ട്രെയിനി (സിവില്‍): സിവില്‍ എന്‍ജിനീയറിങ്ങില്‍ 65 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക്./ബി.എസ്സി. (എന്‍ജിനീയറിങ്). 2019 ഓഗസ്റ്റ് 14-നകം ഫലം പ്രതീക്ഷിക്കുന്ന അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.

  • പ്രായം: 2018 ഡിസംബര്‍ 31-ന് 28 കവിയരുത്.
  • തിരഞ്ഞെടുപ്പ്: 2019-ലെ ഗേറ്റ് പരീക്ഷയിലെ സ്‌കോറിനും ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്സണല്‍ ഇന്റര്‍വ്യൂ എന്നിവയിലെ മികവിനും അനുസരിച്ചായിരിക്കും പ്രവേശനം.
  • അപേക്ഷാ ഫീസ്: 500 രൂപ. എസ്.സി., എസ്.ടി., അംഗപരിമിതര്‍, വിമുക്തഭടര്‍ എന്നിവര്‍ക്ക് ഫീസില്ല. 
  • അപേക്ഷ: 2019 ജനുവരി 15 മുതല്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വെബ്സൈറ്റ്: http://www.powergridindia.com.

വിശദമായ വിജ്ഞാപനം 2019 ജനുവരി 10-ന് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉദ്യോഗാര്‍ഥികള്‍ 2019-ലെ ഗേറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. ഒക്ടോബര്‍ 1-വരെ ഗേറ്റിന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.

 

Thozhil final