എംപ്ലോയിസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനില്‍(ESIC) 3000 ഒഴിവുകള്‍. അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, മള്‍ട്ടി ടാസ്‌ക്കിങ് സ്റ്റാഫ്, സ്റ്റെനോഗ്രാഫര്‍ എന്നീ തസ്തികളിലാണ് ഒഴിവുകള്‍.

യോഗ്യത

അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്  - ബിരുദം, കപ്യൂട്ടര്‍ പരിജ്ഞാനം 

സ്റ്റെനോഗ്രാഫര്‍ -  പ്ലസ്ടു, 10 മിനിറ്റില്‍ 80 വാക്കുകള്‍ ടെപ്പിങ്ങ് സ്പീഡ് ആവശ്യമാണ്. ഇംഗ്ലീഷില്‍ 50 മിനിറ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ വേഗതയും ഹിന്ദിയില്‍ 65 മിനിറ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ വേഗതയും ആവശ്യമാണ്

പത്താം ക്ലാസാണ് മള്‍ട്ടിടാസ്‌കിങ് സ്റ്റാഫ് പോസ്റ്റിന് ആവശ്യമായ യോഗ്യത.

ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫെബ്രുവരി 15 വരെ അപേക്ഷ നല്‍കാം.18 മുതല്‍ 27 വയസ് വരെയാണ് അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്കുള്ള പ്രായപരിധി. മള്‍ട്ടിടാസ്‌കിങ് തസ്തികയില്‍ 25 വയസാണ് പ്രായപരിധി. 

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - https://www.esic.nic.in/

Content Highlights: job opportunities at ESIC