യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 2021-ലെ എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ മേഖലകളിലാണ് അവസരം.

സിവില്‍ എന്‍ജിനിയറിങ്

ഒഴിവുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍: സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ്, സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ് (റോഡ്‌സ്), സര്‍വേ ഓഫ് ഇന്ത്യ സര്‍വീസ്, ബോര്‍ഡര്‍ റോഡ് എന്‍ജിനീയറിങ് സര്‍വീസ്, എം.ഇ.എസ്. സര്‍വേയര്‍ കേഡര്‍, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ് സര്‍വീസ്.

മെക്കാനിക്കല്‍ എന്‍ജിനീയറിങ്

ഒഴിവുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍: ജി.എസ്.ഐ. എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്‌സ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്‌മെന്റ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ എന്‍ജിനീയറിങ്, ഇന്ത്യന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് സര്‍വീസ്, ഡിഫന്‍സ് എയ്‌റോനൊട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് സര്‍വീസ്.

ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്

ഒഴിവുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍: സെന്‍ട്രല്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ ഡിഫന്‍സ് സര്‍വീസ് ഓഫ് എന്‍ജിനീയേഴ്‌സ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്‌മെന്റ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനീയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഡിഫന്‍സ് എയ്‌റോനൊട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്, സെന്‍ട്രല്‍ പവര്‍ എന്‍ജിനിയറിങ് സര്‍വീസ്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍

ഒഴിവുള്ള ഡിപ്പാര്‍ട്ട്‌മെന്റുകള്‍: ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസ്, ഇന്ത്യന്‍ ടെലികമ്യൂണിക്കേഷന്‍ സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ മെറ്റീരിയല്‍ മാനേജ്‌മെന്റ് സര്‍വീസ്, ജൂനിയര്‍ ടെലികോം ഓഫീസര്‍, ഡിഫന്‍സ് എയ്‌റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍വീസ്.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തിലെ എന്‍ജിനീയറിങ് ബിരുദം/ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനിയേഴ്‌സ് ഇന്ത്യയുടെ സെക്ഷന്‍ A, B പാസായിരിക്കണം/ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഇന്ത്യയുടെ ഗ്രാേജ്വറ്റ് മെമ്പര്‍ഷിപ്പ് എക്‌സാമിനേഷന്‍ പാസായിരിക്കണം/ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷ പാര്‍ട്ട് II, III എന്നിവ പാസായിരിക്കണം.

ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റിലേക്കും (ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്) ഇന്ത്യന്‍ റേഡിയോ റെഗുലേറ്ററി സര്‍വീസിലേക്കും മേല്‍പ്പറഞ്ഞ യോഗ്യതകള്‍ക്ക് പുറമേ എം. എസ്സി. യോഗ്യത സ്വീകരിക്കപ്പെടും.

പ്രായം: 21-30 വയസ്സ്. 2021 ജനുവരി ഒന്ന് തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 2 ജനുവരി 1991-നും 1 ജനുവരി 2000-ത്തിനും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം.


തിരഞ്ഞെടുപ്പ്

മൂന്ന് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. ഒന്നാംഘട്ടത്തില്‍ പ്രിലിമിനറി പരീക്ഷ. രണ്ടാംഘട്ടം മെയിന്‍ പരീക്ഷ. മൂന്നാം ഘട്ടത്തില്‍ പേഴ്‌സണാലിറ്റി ടെസ്റ്റ്. ഒന്നാംഘട്ട പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രം. മെയിന്‍ പരീക്ഷയ്ക്ക് തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.upsconline.nic.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനത്തീയതി: ഏപ്രില്‍ 27.

Content Highlights: Engineering Services for Engineering Graduates