വിവിധ എന്‍ജിനിയറിങ് വിഷയങ്ങളില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ഉദ്യോഗാര്‍ഥികളെ കണ്ടെത്താനുള്ള അഭിമുഖത്തിന് അപേക്ഷ ക്ഷണിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ). വിവിധ വിഷയങ്ങളിലായി ആകെ 16 സീറ്റുകളാണ് ഒഴിവുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 31,000 രൂപ സ്റ്റൈപെന്‍ഡായി ലഭിക്കും. ജനുവരി നാലു മുതല്‍ 11 വരെ തീയതികളിലാകും അഭിമുഖം. 

യോഗ്യത: ഫസ്റ്റ് ക്ലാസ്സോടെയുള്ള ബി.ഇ/ബി.ടെക് ബിരുദവും നെറ്റ്/ഗേറ്റ് സ്‌കോറും. അല്ലെങ്കില്‍ എം.ഇ/ എം.ടെക്. ബിരുദ-ബിരുദാനന്തര തലത്തില്‍ ഫസ്റ്റ് ക്ലാസ്സോടെ പാസായിരിക്കണം. 

വിജ്ഞാപനത്തിന്റെ പൂര്‍ണരൂപം

മഹാരാഷ്ട്ര അഹമ്മദ് നഗറിലെ വെഹിക്കിള്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റില്‍ വെച്ചാകും അഭിമുഖം. അഭിമുഖത്തിനെത്തുന്നവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമും സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ഐ.ഡി കാര്‍ഡ് എന്നിവയും കൈയ്യില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. 

Content Highlights: DRDO Walk in interview for the post of Junior Research Fellow at VRDE, Ahmadnagar