ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനില്‍ വിവിധ തസ്തികകളിലായുള്ള 1142 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് അലയ്ഡ് വിഭാഗങ്ങളിലാണ് അവസരം. ഡി.ആര്‍.ഡി.ഒ. എന്‍ട്രി ടെസ്റ്റിലൂടെയാണ്  പ്രവേശനം. കൊച്ചിയില്‍ പരീക്ഷാകേന്ദ്രമുണ്ട്.

അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്, കെമിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്‌ട്രോണിക്‌സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇന്‍സ്ട്രുമെന്റേഷന്‍, ലൈബ്രറി സയന്‍സ്, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മെറ്റലര്‍ജി, മൈക്രോബയോളജി, ഫോട്ടോഗ്രാഫി, ഫിസിക്‌സ്, പ്രിന്റിങ് ടെക്‌നോളജി, സൈക്കോളജി, റേഡിയോഗ്രാഫി, ടെക്‌സ്‌റ്റൈല്‍സ്, സുവോളജി എന്നീ വിഷയങ്ങളിലാണ് സീനിയര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിന്റെ ഒഴിവുള്ളത്.

ബുക്ക്‌ബൈന്‍ഡര്‍, കാര്‍പ്പെന്റര്‍, കെമിക്കല്‍ പ്ലാന്റ് ഓപ്പറേറ്റര്‍, കട്ടിങ് ആന്‍ഡ് ടെയ്‌ലറിങ്, ഡ്രോട്‌സ്മാന്‍ മെക്കാനിക്കല്‍, ഡി.ടി.പി. ഓപ്പറേറ്റര്‍, ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോപ്ലേറ്റര്‍, ഫിറ്റര്‍, എഫ്.ആര്‍.പി. പ്രോസസര്‍, മെഷിനിസ്റ്റ്, മെക്കാനിക് ഡീസല്‍, മെഡിക്കല്‍ ലാബ് ടെക്‌നോളജി, മോട്ടോര്‍ മെക്കാനിക്, ഫോട്ടോഗ്രാഫര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ടര്‍ണര്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളില്‍ ടെക്‌നീഷ്യന്റെ ഒഴിവുണ്ട്.

ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍, സ്റ്റെനോ, അഡ്മിന്‍. അസിസ്റ്റന്റ്, സ്റ്റോര്‍ അസിസ്റ്റന്റ്, അസി.ഹല്‍വായ് കം കുക്ക്, വെഹിക്കിള്‍ ഓപ്പറേറ്റര്‍ എന്നിയവയാണ് അഡ്മിന്‍ ആന്‍ഡ് അലയഡ് വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകള്‍. ഫീസ്: 50 രൂപ. എസ്.സി./എസ്.ടി./വികലാംഗര്‍/വിമുക്തഭടര്‍/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫിബ്രവരി 8. വെബ്‌സൈറ്റ്: www.drdo.gov.in