DRDOപ്രതിരോധ ഗവേഷണ വിഭാഗമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ (DRDO) റിക്രൂട്ട്‌മെന്റ് & അസസ്‌മെന്റ് സെന്റര്‍ (RAC) സയന്റിസ്റ്റ് തസ്തികകളിലെ 163 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.rac.gov.in എന്ന വെബ്‌സൈറ്റിലെ നിര്‍ദേശപ്രകാരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 

ശമ്പളം: 15600-39100 രൂപ, ഗ്രേഡ് പേ 5400 രൂപ.
പ്രായപരിധി: 28 വയസ്സ്. സംവരണ വിഭാഗക്കാര്‍ക്ക് വയസ്സിളവ് ചട്ടപ്രകാരം.
എ. പാര്‍ട്ട് 1- ഗേറ്റ് 2015/ 2016 ലെ സ്‌കോര്‍ അടിസ്ഥാനമാക്കിയുളള തിരഞ്ഞെടുപ്പ്


1. വിഷയം/വകുപ്പ്: ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്-40 ഒഴിവ് (ജനറല്‍-18, ഒ.ബി.സി.-11, എസ്.സി.-7, എസ്.ടി.-4) ബ്രജനറല്‍ ഒഴിവിലെയും എസ്.സി. ഒഴിവിലെയും ഓരോ ഒഴിവുകള്‍ എയ്‌റോനോട്ടിക്കല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സിയിലേക്ക് സംവരണം ചെയ്തിട്ടുണ്ട്. യോഗ്യത: ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം/ തത്തുല്യം. ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ എഞ്ചി. (EC) -ല്‍ മികച്ച് ഗേറ്റ് സ്‌കോര്‍.

2. വിഷയം/വകുപ്പ്: മെക്കാനിക്കല്‍ എഞ്ചിനിയറിങ്- 35 ഒഴിവ് (ജനറല്‍-20, ഒ.ബി.സി.-8, എസ്.സി.-5, എസ്.ടി.-2) ജനറല്‍ ഒഴിവില്‍ ഒരെണ്ണം എയ്‌റോനോട്ടിക്കല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സിയിലേക്ക് സംവരണം ചെയ്തിട്ടുണ്ട്
യോഗ്യത: മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം/ തത്തുല്യം. മെക്കാനിക്കല്‍ എഞ്ചി. (എംഇ) -ല്‍ മികച്ച് ഗേറ്റ് സ്‌കോര്‍.

3. വിഷയം/വകുപ്പ്: കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനിയറിങ്- 26 ഒഴിവ് (ജനറല്‍-13, ഒ.ബി.സി.-7, എസ്.സി.-4, എസ്.ടി.-2) 
യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം/ തത്തുല്യം. കമ്പ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ (CS) മികച്ച ഗേറ്റ് സ്‌കോര്‍.

4. വിഷയം/വകുപ്പ്: മാത്തമാറ്റിക്‌സ്- 7 ഒഴിവ് (ജനറല്‍-3, ഒ.ബി.സി.-2, എസ്.സി.-1, എസ്.ടി.-1)
യോഗ്യത: മാത്തമാറ്റിക്‌സില്‍ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തരബിരുദം/ തത്തുല്യം. മാത്തമാറ്റിക്‌സില്‍ മികച്ച ഗേറ്റ് സ്‌കോര്‍.

5. വിഷയം/വകുപ്പ്: ഇലക്ട്രിക്കല്‍ എഞ്ചി.-10 ഒഴിവ് (ജനറല്‍-6, ഒ.ബി.സി.-3, എസ്.സി.-1) 
യോഗ്യത: ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം/ തത്തുല്യം. ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ്ങില്‍ (EE) മികച്ച ഗേറ്റ് സ്‌കോര്‍.

6. വിഷയം/വകുപ്പ്: ഫിസിക്‌സ്-6 ഒഴിവ് (ജനറല്‍-2, ഒ.ബി.സി.-2, എസ്.സി.-1, എസ്.ടി.-1)
യോഗ്യത: ഫിസിക്‌സില്‍ ഫസ്റ്റ് ക്ലാസോടെ മാസ്റ്റര്‍ ബിരുദം. ഫിസിക്‌സില്‍ (PH) മികച്ച ഗേറ്റ് സ്‌കോര്‍

7. വിഷയം/വകുപ്പ്: എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയറിങ്-5 ഒഴിവ് (ജനറല്‍-3, ഒ.ബി.സി.-1, എസ്.സി.-1)
യോഗ്യത: എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം/ തത്തുല്യം. എയ്‌റോനോട്ടിക്കല്‍ എഞ്ചിനിയറിങ്ങില്‍ (AE) മികച്ച ഗേറ്റ് സ്‌കോര്‍.

8. വിഷയം/വകുപ്പ്: കെമിക്കല്‍ എഞ്ചിനിയറിങ്-9 ഒഴിവ് (ജനറല്‍-3, ഒ.ബി.സി.-2, എസ്.സി.-2, എസ്.ടി.-2)
യോഗ്യത: കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നിക്കല്‍ ബിരുദം/ തത്തുല്യം. കെമിക്കല്‍ എഞ്ചിനിയറിങ്ങില്‍ (CH) മികച്ച് ഗേറ്റ് സ്‌കോര്‍.

9. വിഷയം/വകുപ്പ്: കെമിസ്ട്രി-5 ഒഴിവ് (ജനറല്‍-3, ഒ.ബി.സി.-2).യോഗ്യത: ഫസ്റ്റ് ക്ലാസോടെ കെമിസ്ട്രിയില്‍ മാസ്റ്റര്‍ ബിരുദം. കെമിസ്ട്രിയില്‍  മികച്ച ഗേറ്റ് സ്‌കോര്‍.

10. വിഷയം/വകുപ്പ്: ടെക്‌സ്‌റ്റൈല്‍ എഞ്ചിനിയറിങ്- 2 ഒഴിവ് (ജനറല്‍-1, എസ്.സി.-1).യോഗ്യത: ടെക്‌സ്‌റ്റൈല്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം/ തത്തുല്യം. ടെക്‌സ്‌റ്റൈല്‍ എഞ്ചിനിയറിങ് & ഫൈബര്‍ സയന്‍സില്‍ (TF) മികച്ച ഗേറ്റ് സ്‌കോര്‍.

11. വിഷയം/വകുപ്പ്: സിവില്‍ എഞ്ചിനിയറിങ്-8 ഒഴിവ് (ജനറല്‍-4, ഒ.ബി.സി.-3, എസ്.സി.-1).യോഗ്യത: സിവില്‍ എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം. സിവില്‍ എഞ്ചിനിയറിങ്ങില്‍ (CE) മികച്ച ഗേറ്റ് സ്‌കോര്‍.

12. വിഷയം/വകുപ്പ്: മെറ്റീരിയല്‍ സയന്‍സ് & എഞ്ചി./ മെറ്റലര്‍ജിക്കല്‍ എഞ്ചി.-1 ഒഴിവ് (ജനറല്‍-1)
യോഗ്യത: മെറ്റലര്‍ജി ( മെറ്റീരിയല്‍ സയന്‍സ് & എഞ്ചി./ മെറ്റലര്‍ജിക്കല്‍ എഞ്ചി.) ഫസ്റ്റ് ക്ലാസോടെ എഞ്ചി./ ടെക്‌നോളജി ബിരുദം. മെറ്റലര്‍ജിക്കല്‍ എഞ്ചിനിയറിങ്ങില്‍ (MT) മികച്ച ഗേറ്റ് സ്‌കോര്‍.
ഏ. അടിസ്ഥാനയോഗ്യതാപരീക്ഷാ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുളള തിരഞ്ഞെടുപ്പ്

13. വിഷയം/വകുപ്പ്: അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്-1 ഒഴിവ് (ജനറല്‍-1).യോഗ്യത: കുറഞ്ഞത് ഫസ്റ്റ് ക്ലാസോടെ അഗ്രിക്കള്‍ച്ചര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം./ തത്തുല്യം.

14. വിഷയം/വകുപ്പ്: ആനിമല്‍ സയന്‍സ് -1 ഒഴിവ് (ഒ.ബി.സി.-1).യോഗ്യത: കുറഞ്ഞത് ഫസ്റ്റ് ക്ലാസോടെ ആനിമല്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം/ തത്തുല്യം.

15. വിഷയം/വകുപ്പ്: കൊഗ്‌നിറ്റീവ് സയന്‍സ്- 1 ഒഴിവ് (ജനറല്‍-1).യോഗ്യത: കുറഞ്ഞത് ഫസ്റ്റ് ക്ലാസോടെ കൊഗ്‌നിറ്റീവ് സയന്‍സില്‍ ബിരുദാനന്തരബിരുദം/ തത്തുല്യം.

16. വിഷയം/വകുപ്പ്: ബയോമെഡിക്കല്‍ എഞ്ചിനിയറിങ്-1 ഒഴിവ് (എസ്.സി.-1).യോഗ്യത: ബയോമെഡിക്കല്‍ എഞ്ചിനിയറിങ്ങില്‍ കുറഞ്ഞത് ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം./ തത്തുല്യം.

17. വിഷയം/ വകുപ്പ്: ഫയര്‍ ടെക് സേഫ്റ്റി എഞ്ചി. - 5 ഒഴിവ് (ജനറല്‍-3, ഒ.ബി.സി.-1, എസ്.സി.-1).യോഗ്യത: ഫയര്‍ ടെക് സേഫ്റ്റി എഞ്ചിനിയറിങ്ങില്‍ ഫസ്റ്റ് ക്ലാസോടെ എഞ്ചിനിയറിങ്/ ടെക്‌നോളജി ബിരുദം./ തത്തുല്യം.

വിശദവിവരങ്ങള്‍ക്ക്  www.rac.gov.in,www.drdo.gov.in