ന്യൂഡൽഹി: 2021-ലെ കമ്പൈൻഡ് മെഡിക്കൽ സർവീസസ് പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). ആകെ 838 ഒഴിവുകളാണുള്ളത്. നവംബർ 21-ന് നടക്കുന്ന പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്.

യോഗ്യത: എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയവർക്കാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

പ്രായം: 32 വയസ്സാണ് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവുണ്ടാകും.

അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി വിഭാഗം, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. ജൂലായ് 27 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് മൂന്ന് മുതൽ ഒൻപത് വരെ അപേക്ഷ പിൻവലിക്കാനുള്ള സൗകര്യവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് upsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Content Highlights: Combined Medical Services exam notification published by UPSC