ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന് കീഴില്‍ ബെംഗളൂരുവിലെ സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡില്‍ 60 ട്രെയിനര്‍/ അസിസ്റ്റന്റ് ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെതിരഞ്ഞെടുപ്പ്. കരാര്‍ നിയമന
മായിരിക്കും.

ഉത്തര്‍പ്രദേശില്‍ പ്രോജക്ട് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് അവസരം. നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്കിന്റ അടിസ്ഥാനത്തില്‍ കോഴ്‌സുകളായാണ് ട്രെയിനിങ് നല്‍കുന്നത്.

ട്രെയിനര്‍ 30:യോഗ്യത: എന്‍.എസ്.ക്യു.എഫ്. 1, 2 കോഴ്‌സിലേക്ക് പത്താം ക്ലാസ്സും 8 വര്‍ഷത്തെ
പ്രവൃത്തിപരിചയവും അല്ലെങ്കില്‍ പ്ലസ്ടുവും 7 വര്‍ഷത്തെ പ്രവത്തിപരിചയവും അല്ലെങ്കില്‍
ഐ.ടി.ഐയും അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/സയന്‍സ് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

എന്‍.എസ്.ക്യു.എഫ്. ലെവല്‍ 3 4 കോഴ്‌സിലേക്ക് ഐ.ടി.ഐയും 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ സയന്‍സ് ബിരുദവും അഞ്ച് വര്‍ഷ പവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും.

ട്രെയിനിങ് അസിസ്റ്റന്റ്30: യോഗ്യത - പത്താം ക്ലാസ് പാസും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പ്ലസ്ടുവും മുന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഐ.ടി.ഐയും ഒരു വര്‍ഷത്തെ പരിചയവും.

പ്രായപരിധി 35 വയസ്സ്. വിശദവിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. WWW.csb.gov.in  .അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - നവംബര്‍ 17

Content Highlights:  Central Silk Board oppurtunties