സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  480 ഒഴിവുകളുണ്ട്. ടെക്‌നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ടെക്‌നീഷ്യന്‍ തസ്തികളിലേക്കാണ് നിയമനം. എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 

വേണ്ട യോഗ്യതകള്‍

പോസ്റ്റ് നമ്പര്‍ 1. മൈനിങ്/സിര്‍ദാര്‍ ടെക്‌നിക്കല്‍, സര്‍വേയര്‍ ഗ്രേഡ് സി:ഡി.ജി.എം.എസ്. അനുവദിച്ച മൈനിങ് സിര്‍ദാര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.

പോസ്റ്റ് നമ്പര്‍ 2. ഇലക്ട്രീഷ്യന്‍ (നോണ്‍-എക്‌സ്‌കവേഷന്‍)/ടെക്‌നീഷ്യന്‍: എസ്.എസ്.എല്‍.സി., ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. മൈനുകളില്‍ ഇലക്ട്രിക്ക ല്‍ ജോലി ചെയ്യാനുള്ള എല്‍.ടി. പെര്‍മിറ്റ്. അപ്രന്റീസ്ഷിപ്പ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം. 

പ്രായം: 10.08.2018-ന് 18-30 വയസ്സ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷം വയസ്സിളവ് ലഭിക്കും. 

അപേക്ഷാഫീസ്: ജനറല്‍, ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 100 രൂപ. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന്റെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി വേണം ഫീസ് അടയ്ക്കാന്‍. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അപേക്ഷാഫീസില്ല. 

Thozhil subscribtionഅപേക്ഷിക്കേണ്ട വിധം: http://www.centralcoalfields.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ ഒട്ടിച്ച് യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക്‌ലിസ്റ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം രജിസ്റ്റേഡ് പോസ്റ്റ്/സ്പീഡ് പോസ്റ്റ് ആയി തപാലിലും അയയ്ക്കണം. അപേക്ഷാകവറിനുമുകളില്‍ അപേക്ഷിച്ച തസ്തികയുടെ പേരും ആപ്ലിക്കേഷന്‍ ഐ.ഡി.യും വലിയ അക്ഷരത്തില്‍ എഴുതണം. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

അപേക്ഷ അയയ്ക്കേണ്ട വിലാസം: 'The General Manager(Manpower/ Recruitment),Recruitment Department, 2nd floor,Damodar Building ,Central Coalfields LTD, Darbhanga House, Ranchi - 834 029'

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 10.
അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് രേഖകളും തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 20.