ബാങ്ക് ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി കമ്പനിയായ ഭാരതീയ് റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡ് മാനേജീരിയല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബെംഗളുരുവിലെ കോര്‍പ്പറേറ്റ് ഓഫീസിലും മൈസൂരു, സാല്‍ബോണി(പശ്ചിമ ബംഗാള്‍) യൂണിറ്റുകളിലുമാണ് അവസരം. 

9 ഒഴിവാണുള്ളത്. ഡെപ്യൂട്ടി മാനേജര്‍ (സ്ഥിരനിയമനം)6: എ.ഐ.സി.ടി.ഇ.അംഗീകാരമുള്ള സ്ഥാപനത്തില്‍
നിന്നോ സര്‍വകലാശാലയില്‍ നിന്നോ കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഐ.ടി.യില്‍ ഫസ്റ്റ് ക്ലാസോടെ നേടിയ ഫുള്‍ടൈം ബി.ഇ./ ബി.ടെക്. അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം. 30 -45 വയസ്സ്. 

മാനേജര്‍ (ഇ.ആര്‍.പി.)3 (കരാര്‍ നിയമനം): എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള സ്ഥാപനത്തില്‍നിന്നോ സര്‍വകലാശാലയില്‍നിന്നോ ഏതെങ്കിലും എന്‍ജിനീയറിങ് വിഷയത്തില്‍ ഫസ്റ്റ് ക്ലാസോടെ നേടിയ ബിരുദം/ ബിരുദാനന്തര ബിരുദം. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനപരിചയം. 35 - 50 വയസ്സ്.

ഡെപ്യൂട്ടി മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ 300 രൂപ ഫീസ് ഉണ്ട്. (വനിതകള്‍ക്കും പട്ടികജാതി/വര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടര്‍ക്കും ബാധകമല്ല). അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: WWW.brbnmpl.co.in. അവസാന തിയതി നവംബര്‍ 19

Content Highlights: Best Opportunities in Bhartiya Reserve Bank Note Printing