കൊച്ചിന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എന്‍ജിനീയറിങ് കുട്ടനാട് (സി.യു.സി.ഇ.കെ.) അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മൂന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഏഴും ഒഴിവുണ്ട്. കുഞ്ഞാലി മരക്കാര്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് മെക്കാനിക്കല്‍ വിഭാഗത്തില്‍ ഒരു ഒഴിവുമുണ്ട്. എ.ഐ.സി.ടി.ഇ. നിര്‍ദേശിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
എ.ഇ./എം.ടെക്. ബിരുദധാരികള്‍ക്ക് 40,000 രൂപയും പിഎച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് 42,000 രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി 11-നുള്ളിലും പൂരിപ്പിച്ച അപേക്ഷകള്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം ജനുവരി 18-നകം രജിസ്ട്രാര്‍, കുസാറ്റ്, കൊച്ചി 22 വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cusat.ac.in
Content highlights: Assistant Professor vacancy in Cochin University of Science and Technology