ല്‍ഹി ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയില്‍ 190 അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. കരാര്‍നിയമനമായിരിക്കും. സ്ഥാപനത്തിന്റെ രാജ്യത്തെ വിവിധഭാഗങ്ങളിലായുള്ള കാമ്പസുകളിലേക്കാണ് നിയമനം. നേരിട്ടുള്ള നിയമനമാണ്. കാറ്റഗറി: ജനറല്‍77, എസ്.സി.27, എസ്.ടി.14, ഒ.ബി.സി.53, ഇ.ഡബ്ല്യു.എസ്.19.

യോഗ്യത

ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ പിഎച്ച്.ഡി.യും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

പ്രായപരിധി

40. 31.01.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയിലൂടെയും അധ്യാപനപരിചയത്തിന്റെ പരിശോധനയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷ ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വര്‍, ഭോപാല്‍, ഗുവാഹാട്ടി എന്നിവിടങ്ങളിലായിരിക്കും. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nift.ac.in കാണുക. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31. അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

ശമ്പളം: 56,100 രൂപ

Content Highlights: Assistant Professor at NIFT