എന്‍.ടി.പി.സിയില്‍ അസിസ്റ്റന്റ് ലോ ഓഫീസര്‍ അവസരങ്ങള്‍ . 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ് 2021) പോസ്റ്റ് ഗ്രാജ്വേറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. ജനുവരി എഴ് വരെ അപേക്ഷിക്കാം. 2021 ന് പുറമേയുള്ള ക്ലാറ്റ് സ്‌കോര്‍ പരിഗണിക്കുന്നതല്ല.

യോഗ്യത

60 ശതമാനം മാര്‍ക്കോടെ എല്‍എല്‍ബി ബിരുദം. ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ക്ലാറ്റ് 2021 ല്‍ പങ്കെടുത്തിരിക്കണം. 300 രൂപയാണ് അപേക്ഷ ഫീസ്

വിശദ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം https://careers.ntpc.co.in/

Content Highlights: Assistant law officers recruitment  in NTPC  through CLAT 2021