പുതുച്ചേരിയിലെ ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്തമെര്‍) മെഡിക്കല്‍ ലാബറട്ടറി ടെക്‌നോളജിസ്റ്റിന്റെയും ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

20 ഒഴിവുണ്ട്. ഒഴിവും യോഗ്യതയും ചുവടെ.

മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് 12 (ജനറല്‍2, ഒ.ബി.സി.2, എസ് ടി 7)  മെഡിക്കല്‍ ലബോറട്ടറി സയന്‍സില്‍ ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. ശമ്പളം  35,400 രൂപ. പ്രായ പരിധി 30 വയസ്സ്.

ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് 8 (ജനറല്‍4, ഇ.ഡബ്ലൂ.എസ് 2, എസ്.സി. 2): പന്ത്രണ്ടാംക്ലാസ്/തത്തുല്യം. കംപ്യൂട്ടറില്‍ മിനിറ്റീല്‍ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്. ശമ്പളം 19,900രൂപ പ്രായ പരിധി 30 വയസ്സ്.

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്‍മാര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഫീസ്: എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 1200 രൂപയും മറ്റുള്ളവര്‍ക്ക് 1500 രൂപയും. (ഭിന്നശേഷിക്കാര്‍ക്ക് ബാധകമല്ല). നെറ്റ് ബാങ്കിങ് ക്രഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് സംവിധാനം വഴിയാണ് ഫീസടക്കേണ്ടത്.
ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്‌സൈറ്റ്: https://jipmer.edu.in/ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ജനുവരി 5.

Content Highlights: Assistant / Lab Technologist Vacancies in JIPMER