ന്ത്യന്‍ ആര്‍മിയുടെ 130-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് (ടി.ജി.സി.-130) അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലെ എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാര്‍ക്കാണ് അവസരം. 

സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കംപ്യൂട്ടര്‍ ടെക്നോളജി/ഇന്‍ഫോടെക് അല്ലെങ്കില്‍ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ്, സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍, മെറ്റലര്‍ജിക്കല്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമേന്റഷന്‍, മൈക്രോ ഇലക്ട്രോണിക്‌സ് ആന്‍ഡ് മൈക്രോവേവ് സ്ട്രീമുകളിലായി ആകെ 40 ഒഴിവുകളുണ്ട്. 

യോഗ്യത: അതത് ട്രേഡില്‍ എന്‍ജിനീയറിങ് ബിരുദം. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവര്‍ 2020 ജനുവരി ഒന്നിന് മുമ്പേ എന്‍ജിനീയറിങ് ഡിഗ്രി നേടിയിരിക്കണം. 

പ്രായം: 01.07.2020-ന് 20-27 വയസ്സ്. 1993 ജൂലായ് രണ്ടിനും 2000 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം അപേക്ഷകര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ). 

ശാരീരിക യോഗ്യത: ഉയരം 157.5 ഭാരം, നെഞ്ചളവ് എന്നിവ ആനുപാതികം. കാഴ്ച Better Eye 6/6, Worse Eye 6/18. ശാരീരികയോഗ്യതാ പരീക്ഷയുണ്ടാകും (15 മിനിറ്റില്‍ 2.4 കി.മീ. ഓട്ടം, പുഷ് അപ് 13, സിറ്റ് അപ് 25, ചിന്‍അപ് 6, റോപ്ക്ലൈമ്പിങ് 3.4 മീറ്റര്‍). 

തിരഞ്ഞെടുപ്പ്: പ്രാഥമികഘട്ട സ്‌ക്രീനിങ്ങിനുശേഷം എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടാകും. 

അപേക്ഷിക്കേണ്ടവിധം: www.joinindianarmy.nic.in-ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാക്കിയാല്‍ ഉദ്യോഗാര്‍ഥികള്‍ അപേക്ഷയുടെ രണ്ട് പ്രിന്റൗട്ട് (റോള്‍ നമ്പര്‍ ഉള്‍പ്പെടെയുള്ളത്) എടുക്കണം. ഒരു പ്രിന്റൗട്ടില്‍ ഫോട്ടോ പതിച്ച് ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി യോഗ്യത (10, 12, BE/BTech Marksheeets), ജാതി/വിഭാഗം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം റിക്രൂട്ട്മെന്റ് സമയത്ത് ഹാജരാക്കണം. രണ്ടാമത് കോപ്പി ഉദ്യോഗാര്‍ഥിയുടെ പക്കല്‍ സൂക്ഷിക്കാനുള്ളതാണ്. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റേതെങ്കിലും രേഖകളോ തപാലില്‍ അയയ്‌ക്കേണ്ടതില്ല. 

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 14. 

thozhil

Content Highlights: Army Technical Entry: Apply by 14 November