രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡിന്റെ കോർപ്പറേറ്റ് എന്റിറ്റിയായ വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ 319 അപ്രന്റിസ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം. ട്രേഡ് അപ്രന്റിസ് വിഭാഗത്തിലാണ് അവസരം. ഒരുവർഷമായിരിക്കും പരിശീലനം.

ഒഴിവുകൾ: ഫിറ്റർ-75, ടർണർ-10, മെഷീനിസ്റ്റ്-20, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-40, മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്-20, ഇലക്ട്രീഷ്യൻ-60, കാർപെന്റർ-20, മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്-14, മെക്കാനിക് ഡീസൽ-30, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (കോപ്പ)-30.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. പാസായുള്ള എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്. അപ്രന്റിസ്ഷിപ് പരിശീലനം നേടിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും അവസരമുണ്ടായിരിക്കില്ല.

പ്രായം: 18-25 വയസ്സ്. 01.10.2020 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vizagsteel.com എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകർ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്തിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലായ് 17.

Content Highlights: Apprenticeship vacancies in Vizagsteel, job vacancy