ഹൈന്ദരാബാദിലെ എ.പി.ജെ. അബ്ദുള്‍ കലാം മിസൈല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയില്‍ 60 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് എന്നിവയിലാണ് അവസരം. തപാലിലൂടെ അപേക്ഷ സമര്‍പ്പിക്കണം. മെറിറ്റിന്റെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2017 നു ശേഷം പഠനം കഴിഞ്ഞിറങ്ങിയവര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. ബിരുദാനന്തരബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. 

ഗ്രാജ്വേറ്റ് അപ്രന്റിസ്-20
(എയ്‌റോസ്‌പേസ്-3, കംപ്യൂട്ടര്‍ സയന്‍സ്-3, ഇലക്ട്രിക്കല്‍-2, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-4, മെക്കാനിക്കല്‍-8)
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്ങ് ബിരുദം.

ടെക്‌നീഷ്യന്‍ (ഡിപ്ലോമ) അപ്രന്റിസ്-20
(കംപ്യൂട്ടര്‍ സയന്‍സ്-2, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്-4, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍-4, മെക്കാനിക്കല്‍-10)
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ.

ട്രേഡ് അപ്രന്റിസ്-20
(സി.എന്‍.സി. പ്രോഗ്രാമര്‍ കം ഓപ്പറേറ്റര്‍-2, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ കം പ്രോഗ്രാമിങ്ങ് അസിസ്റ്റന്റ്-2, ഇലക്ട്രീഷ്യന്‍-6, ഫൈബര്‍ റെയിന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്‌സ് പ്രൊസസര്‍-2, ഫിറ്റര്‍-8.)
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്.

അപേക്ഷിക്കുന്നതിനു മുന്‍പായി ഡിപ്ലോമ, ബിരുദക്കാര്‍ www.mhrdnats.gov.in എന്ന വെബ്‌സൈറ്റിലും ഐ.ടി.ഐ. വിഭാഗക്കാര്‍ www.ncvtmis.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മാതൃകാ അപേക്ഷ പൂരിപ്പിച്ച് Director, Advanced Systems Laboratory Dr. A.P.J. Abdul Kalam Missile Complex, Defence Research & Development Organisation, Kanchanbagh P O Hyderabad - 500058 എന്ന വിലാസത്തില്‍ അയക്കുക. അപേക്ഷ കവറിന് പുറത്ത് 'APPLICATION FOR APPRENTICESHIP TRAINING-2020 ........................' എന്ന് രേഖപ്പെടുത്തണം. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 27.

അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം

thozhil