തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ (ഭെല്‍) വിവിധ ട്രേഡുകളില്‍ ട്രേഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 918 ഒഴിവുണ്ട്.
 
ഫിറ്റര്‍, വെല്‍ഡര്‍ (ജി ആന്‍ഡ് ഇ), ടര്‍ണര്‍, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യന്‍, വയര്‍മാന്‍, ഇലക്ട്രോണിക് മെക്കാനിക്ക്, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്, എ.സി. ആന്‍ഡ് റഫ്രിജറേഷന്‍, ഡീസല്‍ മെക്കാനിക്ക്, ഡ്രോട്ട്‌സ്മാന്‍ (മെക്കാനിക്ക്), ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, പ്രോഗ്രാം ആന്‍ഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍, കാര്‍പ്പെന്റര്‍, പ്ലംബര്‍, എം.എല്‍.ടി. പത്തോളജി എന്നീ ട്രേഡുകളിലാണ് ഒഴിവ്.
  
പത്താം ക്ലാസ്/ തത്തുല്യവും ബന്ധപ്പെട്ട ട്രേഡില്‍ ഗവ. ഐ. ടി.ഐ.കളില്‍നിന്നുള്ള ദ്വിവത്സര ട്രെയിനിങ്/ഒരു വര്‍ഷത്തെ ട്രെയിനിങ്ങുമാണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: മാര്‍ച്ച് 20. വെബ്സൈറ്റ്: www.bheltry.co.in