തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ്‌ കേഡര്‍ ഓഫീസര്‍മാരുടെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവും യോഗ്യതയും ചുവടെ.

ചീഫ് മാനേജര്‍  (കമ്പനി സെക്രട്ടറി)2: ഐ.സി.എസ്.ഐ. അംഗത്വം. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.

മാനേജര്‍ (എസ്.എം.ഇ.പ്രോഡക്ടസ്‌) - 6 (മുംബൈ): ഫുള്‍ ടൈം എം.ബി.എ./ പി.ജി.ഡി.എം/ തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ്‌ മാനേജ്‌മെന്റ് ഡിഗ്രിയും ഫുള്‍ ടൈം ബി.ഇ/ ബി.ടെക്കും. നാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം.

ഡെപ്യൂട്ടി മാനേജര്‍ - 7 (മുംബൈ): സി.എയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.

അപേക്ഷാ ഫീസ്: 750 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല) അപേക്ഷ ഓണ്‍ലൈനായി
സമര്‍പ്പിക്കണം. അവസാന തീയതി: ജനുവരി 13. വെബ്‌സൈറ്റ്: www.sbi.co.in

Content Highlights: Specialist Officer in SBI