ഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് കേരളയില്‍ 915 ഒഴിവ്. കേരളത്തിലെ 107 ബ്ലോക്കുകളിലും 808 വില്ലേജുകളിലുമായാണ് നിയമനം.

വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍-808

യോഗ്യത: പ്ലസ്ടു/തത്തുല്യം. കംപ്യൂട്ടര്‍/ഇന്റര്‍നെറ്റ് പരിജ്ഞാനം. ബിരുദം, തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട അറിവും പ്രായോഗികപരിചയവും. കുടുംബശ്രീ സി.ഡി.എസ്./എ.ഡി.എസ്. സംഘടനാസംവിധാനവുമായി ബന്ധപ്പെട്ട ചുമതലവഹിച്ച പരിചയം, നെഹ്രു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ്, സാക്ഷരതാമിഷന്‍, പട്ടികജാതി/പട്ടികവര്‍ഗ പ്രൊമോട്ടര്‍, ലൈബ്രറികള്‍ എന്നീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പരിചയം, വിവിധ വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. പ്രായപരിധി: 35 വയസ്സ് (2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി). ശമ്പളം: പ്രവൃത്തിചെയ്യുന്ന ദിവസങ്ങളില്‍ 350 രൂപ.

ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍-107

തൊഴിലാളികള്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും അവബോധവും ഉണ്ടാക്കുക, വില്ലേജ് റിസോഴ്‌സ് പേഴ്‌സണ്‍മാരെ പരിശീലിപ്പിക്കുക, സോഷ്യല്‍ ഓഡിറ്റില്‍ അവരെ സഹായിക്കുക, സോഷ്യല്‍ ഓഡിറ്റ് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കുക, ബ്ലോക്കുകളിലെ സോഷ്യല്‍ ഓഡിറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ നിര്‍വഹിക്കുക എന്നിവയാണ് പേഴ്‌സണിന്റെ ചുമതലകള്‍.

യോഗ്യത: ബിരുദം. സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സ് പാസാകണം. ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സാമൂഹികാധിഷ്ഠിത സന്നദ്ധസംഘടനകളിലെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം, തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള അറിവും പ്രായോഗികപരിചയവും വികസനപരിപാടികളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനപരിചയം. പ്രായപരിധി: 40 വയസ്സ് (2022 ജനുവരി ഒന്ന് അടിസ്ഥാനമാക്കി). ശമ്പളം: 13,000 രൂപ. സ്ഥിര യാത്രാബത്ത: 2000 രൂപ.

അപേക്ഷ

ഓരോതസ്തികയ്ക്കും പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.socialaudit.kerala.gov.in അപേക്ഷ ഡയറക്ടര്‍, സി.ഡബ്ല്യു.സി. ബില്‍ഡിങ്‌സ്, രണ്ടാംനില, എല്‍.എം.എസ്. കോമ്പൗണ്ട്, പാളയം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം-695033 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0471-2724696. അവസാനതീയതി: ഡിസംബര്‍-10.

Content Highlights: applications invited for resource person