ന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്‌നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലെ നിയമനത്തിനായി എയര്‍ഫോഴ്‌സ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എ.എഫ്.സി.എ.ടി.) അപേക്ഷിക്കാം. 317 ഒഴിവാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്ത കോഴ്‌സുകളുണ്ട്. ഫ്‌ളയിങ് ബ്രാഞ്ചില്‍ എന്‍.സി.സി.ക്കാര്‍ക്ക് ഒഴിവുകള്‍ മാറ്റിവെച്ചിട്ടുണ്ട്.

•?ഫ്‌ളയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 74 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍) ബ്രാഞ്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 52 ആഴ്ചയും നീളുന്ന പരിശീലനകോഴ്‌സുണ്ട്. 2023 ജനുവരിയില്‍ ആരംഭിക്കുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ പെര്‍മനന്റ്/ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ ലഭിക്കും.

•?ഫ്‌ളയിങ് ബ്രാഞ്ച് പ്രായം: 20-24 വയസ്സ്. 2023 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1999 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍.

•?ഗ്രൗണ്ട് ഡ്യൂട്ടി (ടെക്‌നിക്കല്‍), എയ്റോനോട്ടിക്കല്‍ എന്‍ജിനിയര്‍ (ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍), ഗ്രൗണ്ട് ഡ്യൂട്ടി (നോണ്‍ ടെക്‌നിക്കല്‍), അഡ്മിനിസ്‌ട്രേഷന്‍, ലോജിസ്റ്റിക്‌സ്, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങളിലാണ് പ്രവേശനം. പ്രായം: 20-26 വയസ്സ്. 2020 ജനുവരി ഒന്ന് അനുസരിച്ചാണ് പ്രായം കണക്കാക്കുന്നത്. 1997 ജനുവരി രണ്ടിനും 2003 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം (രണ്ട് തീയതികളും ഉള്‍പ്പെടെ) അപേക്ഷകര്‍.

അപേക്ഷ അയക്കുന്നത്സംബന്ധിച്ചുള്ള സംശയങ്ങള്‍ദൂരീകരിക്കാന്‍ 020-25503105 /25503106 എന്നീ ടെലിഫോണ്‍ നമ്പറുകളിലോ afcatcell@cdac.in എന്ന ഇ-മെയില്‍ ഐ.ഡി.യിലോ ബന്ധപ്പെടാം.

അപേക്ഷയ്ക്കും കൂടുതല്‍വിവരങ്ങള്‍ക്കും www.careerairforce.nic.in | www.afcat.cdac.in അവസാനതീയതി: ഡിസംബര്‍-30.

Content Highlights: applications invited for officer post in airforce