ഹ്റൈനിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, ലാബ് ടെക്നീഷ്യന്‍ തസ്തികകളിലെ താത്കാലിക ഒഴിവുകളില്‍ നോര്‍ക്ക റൂട്‌സ് വഴി നിയമനം നടത്തുന്നു. നഴ്‌സിങ്ങില്‍ ബിരുദമോ/ഡിപ്ലോമയോ കൂടാതെ ഐ.സി.യു./സര്‍ജിക്കല്‍ വാര്‍ഡ്/അത്യാഹിതവിഭാഗം തുടങ്ങിയവയില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമോ ഉള്ള വനിതാ/പുരുഷ നഴ്‌സുമാര്‍ക്കാണ് അവസരം.

ശമ്പളം: 350 ബഹ്റൈന്‍ ദിനാര്‍ (ഏകദേശം 69,000 രൂപ). ലാബ്ടെക്നീഷ്യന്‍ ഒഴിവിലേക്ക് ബി.എസ്സി. എം.എല്‍.ടി. കഴിഞ്ഞ് കുറഞ്ഞത് അഞ്ചുവര്‍ഷം ലാബ് ടെക്നീഷ്യനായി പ്രവൃത്തിപരിചയമുള്ള പുരുഷന്മാരെ പരിഗണിക്കും. ശമ്പളം: 350-375 ബഹ്റൈന്‍ ദിനാര്‍. പ്രായം: 40-ല്‍ താഴെ. താത്പര്യമുള്ളവര്‍ www.norkaroots.org വഴി അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്‌സ് സി.ഇ.ഒ. അറിയിച്ചു. അവസാന തീയതി: ഡിസംബര്‍-10.

Content Highlights: applications invited for nurse, lab technician under norkaroots