യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം.

യോഗ്യത

ആര്‍മിവിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി: പ്ലസ്ടു/തത്തുല്യം.

എയര്‍ഫോഴ്‌സ്, നേവല്‍വിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി, നേവല്‍ അക്കാദമി: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയമായി പഠിച്ച് പ്ലസ്ടു/തത്തുല്യം.

ഇപ്പോള്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, അഭിമുഖസമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്ലസ് വണ്‍ പരീക്ഷയെഴുതുന്നവര്‍ക്ക് അപേക്ഷിക്കാനാകില്ല. പ്രായം: 2003 ജൂലായ് രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയില്‍ ജനിച്ചവരാവണം. പരിശീലനം കഴിയുംവരെ വിവാഹിതരാകാന്‍ പാടില്ല.

തിരഞ്ഞെടുപ്പ്

എഴുത്തുപരീക്ഷയുടെയും സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് ടെസ്റ്റ്/അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷ രണ്ട് ഘട്ടമായാണ്. ആദ്യഘട്ടത്തില്‍ മാത്തമാറ്റിക്‌സിന് 300 മാര്‍ക്കിനുള്ള ചോദ്യങ്ങളുണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ 600 മാര്‍ക്കിന്റെ ജനറല്‍ എബിലിറ്റി ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍. ഓരോ പരീക്ഷയും രണ്ടരമണിക്കൂര്‍വീതം. ഒബ്ജക്ടീവ് ടൈപ്പായിരിക്കും ചോദ്യങ്ങള്‍. ഹിന്ദി/ഇംഗ്ലീഷ് മാധ്യമങ്ങളിലായിരിക്കും ചോദ്യങ്ങള്‍. പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്കുണ്ട്. ഏപ്രില്‍ 10നാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രം.

വിവരങ്ങള്‍ക്ക്: www.upsc.gov.in. അവസാനതീയതി: ജനുവരി 11.

Content Highlights: Vaccancies at National Defence Academy and the Naval Academy