തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് വനിതാ വികസന കോര്‍പ്പറേഷന്‍ വനിതാ വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്
ഡെവലപ്‌മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വുമണ്‍ വാര്‍ഡന്‍: യോഗ്യത: പ്ലസ്ടു, കംപ്യൂട്ടര്‍ പരിജ്ഞാനവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും.

വുമണ്‍ അസിസ്റ്റന്റ് വാര്‍ഡന്‍: പത്താംക്ലാസും കംപ്യൂട്ടര്‍ പരിജ്ഞാനവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും.
പ്രായം: 25 - 50 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീക രിക്കുന്ന അവസാന തീയതി: ഡിസംബര്‍ 28.

Content Highlights: Applications are invited for the post of Warden in Women Development Corporation