പ്രതിരോധമന്ത്രാലയത്തിന് കീഴില്‍ പുണെയിലുള്ള പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്, ഡിഫെന്‍സ് എസ്റ്റേറ്റ്‌സില്‍ 97 അവസരം. തപാല്‍ വഴി അപേക്ഷിക്കണം.

ജൂനിയര്‍ ഹിന്ദി ട്രാന്‍സ്ലേറ്റര്‍: ഒഴിവ് 7: കാറ്റഗറി: ജനറല്‍5, ഇ.ഡബ്ലൂ.എസ്.2. യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഈ വിഷയങ്ങളിലേതെങ്കിലുമൊന്ന് കംപല്‍സറി/ഇലക്ടീവായി ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദവും ബിരുദതലത്തില്‍ ഇംഗ്ലീഷ്/ഹിന്ദി കംപല്‍സറി/ഇലക്ടീവായിപഠിച്ചിരിക്കണം. അല്ലെങ്കില്‍ ഹിന്ദിയില്‍ ബിരുദം. ഇംഗ്ലീഷ് കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. തര്‍ജമയില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് വേണം. പ്രായം: 18 - 30 വയസ്സ്. 15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

സബ് ഡിവിഷണല്‍ ഓഫീസര്‍ ഗ്രേഡ് II: ഒഴിവ്89: കാറ്റഗറി: ജനറല്‍ 36, ഒ.ബി.സി.23, എസ്.സി.10, എസ്.ടി.4, ഇ.ഡബ്ലൂ.എസ്.16, വിമുക്തഭടന്മാര്‍9. യോഗ്യത: മെട്രിക്കുലേഷന്‍ പാസായിരിക്കണം. സര്‍വേയിങ് ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ് (സിവില്‍) ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി: 18- 27 വയസ്സ്. 15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്.

ഹിന്ദി ടൈപ്പിസ്റ്റ്: ഒഴിവ്1: കാറ്റഗറി: ഇ.ഡബ്ലൂ.എസ്.1. യോഗ്യത: മെട്രിക്കുലേഷന്‍ പാസായിരിക്കണം. അല്ലെങ്കില്‍ തത്തുല്യം. ഹിന്ദി ടൈപ്പിങ്ങില്‍ മിനിറ്റില്‍ 25 വാക്ക് വേഗമുണ്ടായിരിക്കണം. പ്രായം: 18 -27 വയസ്സ്.
15.01.2022 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോമിനും www.dgde.gov.in, www. pune.cantt.gov.in എന്നീ വെബ്‌സൈറ്റുകള്‍ കാണുക. അപേക്ഷാഫീസ് - 200 രൂപയാണ്. ഡിമാന്‍ഡ് ഡ്രാഫ്റ്റ് വഴി ഫീസടയ്ക്കാം. 

അപേക്ഷ പൂരിപ്പിച്ച് 'Principal Director, Defence Estates, Southern Command, Near ECHS Polyclinic, Kondhwa Road, Pune (Maharasthra)  411040 എന്ന വിലാസത്തലേക്ക് അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.

വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം - www.dgde.gov.in

Content Highlights: 97 Opportunity at Defense Estate