ന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവ് തസ്തികയിലേക്ക്  അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്. 

യോഗ്യത: കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദമോ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 50 ശതമാനം മാര്‍ക്ക് മതി. 

പ്രായം: 20 വയസ്സ് തികഞ്ഞിരിക്കണം. 25 വയസ്സ് കവിയാന്‍ പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെയും ഇളവുണ്ട്. വിമുക്തഭടര്‍ക്കും നിയമാനുസൃത ഇളവ് ലഭിക്കും.
 
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.idbibank.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 18

thozhil

Content Highlights: 920 Executive vacancies in IDBI Bank