ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 89 ഒഴിവ്. 87 അസിസ്റ്റന്റ് മാനേജരുടെയും രണ്ട് മെഡിക്കൽ ഓഫീസർമാരുടെയും ഒഴിവുകളാണുള്ളത്. വിവിധ സ്ഥലങ്ങളിലായിട്ടായിരിക്കും നിയമനം.

അസിസ്റ്റന്റ് ജനറൽ മാനേജർ (ജനറൽ അഡ്മിനിസ്ട്രേഷൻ) - 30:
യോഗ്യത:
ബിരുദാനന്തരബിരുദം/നിയമബിരുദം/നിയമത്തിൽ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് കോഴ്സ് അല്ലെങ്കിൽ എ.സി.എ./എ.ഐ.സി.ഡബ്ല്യു.എ./എ.സി.എസ്. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
പ്രായപരിധി: 30 വയസ്സ്.

അസിസ്റ്റന്റ് ജനറൽ മാനേജർ (ടെക്നിക്കൽ) - 27:
യോഗ്യത:
ബി.എസ്സി. അഗ്രികൾച്ചർ/ബി.ടെക്/ബി.ഇ. (ഫുഡ് സയൻസ്/ഫുഡ് സയൻസ് ആൻഡ് ടെക്നോളജി/ഫുഡ് ടെക്നോളജി/ഫുഡ് പ്രോസസിങ് ടെക്നോളജി/ഫുഡ് പ്രിസർവേഷൻ ടെക്നോളജി/ഫുഡ് പ്രൊസസ് എൻജിനീയറിങ്/അഗ്രികൾച്ചറൽ എൻജിനീയറിങ്/ബയോടെക്നോളജി/ഇൻഡസ്ട്രിയൽ ബയോടെക്നോളജി/ബയോകെമിക്കൽ എൻജിനീയറിങ്/അഗ്രികൾച്ചറൽ ബയോടെക്നോളജി. യോഗ്യതാകോഴ്സുകളിൽ കുറഞ്ഞത് 55 ശതമാനം മാർക്ക് നേടിയിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി.
പ്രായപരിധി: 28 വയസ്സ്.

അസിസ്റ്റന്റ് ജനറൽ മാനേജർ (അക്കൗണ്ട്സ്) - 22:

യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിലോ അസോസിയേറ്റ് മെമ്പർഷിപ്പ്.

പ്രായപരിധി: 28 വയസ്സ്.

അസിസ്റ്റന്റ് ജനറൽ മാനേജർ (ലോ) - 8:
യോഗ്യത:
നിയമബിരുദം, സിവിൽകാര്യങ്ങളിൽ അഞ്ചുവർഷം അഭിഭാഷകനായി ജോലിചെയ്ത പരിചയം.
പ്രായപരിധി: 33 വയസ്സ്.

മെഡിക്കൽ ഓഫീസർ- 2:
യോഗ്യത
: എം.ബി.ബി.എസ്., മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 35 വയസ്സ്.

വിശദവിവരങ്ങൾ www.fci.gov.in എന്ന വെബ്സൈറ്റിലുണ്ട്. ഒരാൾക്ക് ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഓൺലൈൻ എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം. അവസാന തീയതി: മാർച്ച് 31.

Content Highlights: 89 vacancies in Food Corporation Of India, Apply now