വരത്‌ന കമ്പനിയായ ഭാരത് ഇലക്ട്രോണിക്‌സിന്റെ പഞ്ച്കുല യൂണിറ്റില്‍ ട്രെയിനി എന്‍ജിനീയറുടെയും പ്രോജക്ട് എന്‍ജിനീയറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 88 ഒഴിവുണ്ട്. ഇലക്ട്രോണിക്‌സ്, മെക്കാനിക്കല്‍ വിഭാഗങ്ങളിലാണ് അവസരം. താത്കാലിക നിയമനമാണ്.

ഒഴിവുകള്‍: ട്രെയിനി എന്‍ജിനീയര്‍ 55 (ഇലക്ട്രോണിക്‌സ് 33,മെക്കാനിക്കല്‍ 22), പ്രോജക്ട് എന്‍ജിനീയര്‍ 83 (ഇലക്ട്രോണിക്‌സ് 16, മെക്കാനിക്കല്‍ 17).

യോഗ്യത: ഫസ്റ്റ് ക്ലാസോടെ ബന്ധപ്പെട്ട വിഷയത്തില്‍ നാലുവര്‍ഷത്തെ ഫുള്‍ടൈം ബി.ഇ./ ബി.ടെക്. (എസ്.സി., എസ്.ടി.,ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ്മാര്‍ക്ക് മതി). പ്രോജക്ട് എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടായിരിക്കണം.

പ്രായം: ട്രെയിനി എന്‍ജിനീയര്‍ക്ക് 25 വയസ്സും പ്രോജക്ട് എന്‍ജിനീയര്‍ക്ക് 28 വയസ്സുമാണ് ഉയര്‍ന്ന പ്രായപരിധി. എസ്.സി,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷി
ക്കാര്‍ക്കും നിയമാനുസൃത ഇളവുണ്ട്.

ഫീസ്: പ്രോജക്ട് എന്‍ജിനീയര്‍ക്ക് 500 രൂപയും ട്രെയിനി എന്‍ജിനീയര്‍ക്ക് 200 രൂപയുമാണ് ഫീസ്. ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി., വിഭാഗക്കാര്‍ക്കും ഫീസ് ബാധകമല്ല.എസ്.ബി.ഐ. കളക്ട് വഴിയാണ് ഫീസ് അടയ്‌ക്കേണ്ടത്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

അവസാന തീയതി: ഒക്ടോബര്‍ 27. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം
mioongwww.belindia.in

Content Highlights: 88 Engineer Vacancies in Bharat Electronics