സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സെയിൽ) 83 ഒഴിവ്. ദുർഗാപുർ സ്റ്റീൽ പ്ലാന്റിലെ ആശുപത്രിയിലാണ് അവസരം. പ്രൊഫിഷ്യൻസി ട്രെയിനിങ്ങിനാണ് അവസരം. 18 മാസത്തേക്കാണ് പരിശീലനം.

സ്ഥാപനത്തിലെ ഐ.സി.യു./ എൻ.ഐ.സി.യു./ ബി.ഐ.സി.യു., മെഡിസിൻ, സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, കാഷ്വാലിറ്റി, ഓർത്തോപീഡിക്സ്, കോവിഡ്, ചെസ്റ്റ് എന്നീ ഡിപ്പാർട്ട്മെന്റുകളിലാണ് പരിശീലനത്തിന് അവസരം.

യോഗ്യത: നഴ്സിങ്ങിൽ ബി.എസ്സി. അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി. ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റ് (പരിശീലനം നടത്തിയിട്ടുണ്ടെങ്കിൽ). രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി: 30 വയസ്സ്. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

വിശദവിവരങ്ങൾക്കായി www.sailcareers.com കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 17.

Content Highlights: 83 Nurses vacancies in SAIL apply by May 17