മിഴ്നാട്ടിലെ നീലഗിരിയിൽ വെല്ലിങ്ടണിൽ പ്രവർത്തിക്കുന്ന ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ വിവിധ തസ്തികകളിലായി 83 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനമാണ്.

തസ്തിക, ഒഴിവ്, സംവരണം, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ.

സ്റ്റെനോഗ്രാഫർ ഗ്രേഡ് II 4 (ജനറൽ-3, ഒ.ബി.സി-1): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 25500-81100 രൂപ

എൽ.ഡി.ക്ലാർക്ക്-10 (ജനറൽ-4, ഒ.ബി.സി.-4, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 19900-63200 രൂപ

സിവിലിയൻ മോട്ടോർ ഡ്രൈവർ(ഓർഡിനറി ഗ്രേഡ്)-7 (ജനറൽ-4, ഒ.ബി.സി.-3): പ്രായപരിധി: 18-27 വയസ്സ്: ശമ്പളം: 19900-63200 രൂപ

സുഖാനി-1 (ജനറൽ): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 19900-63200 രൂപ

കാർപ്പെന്റർ-1 (ഒ.ബി.സി.): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 19900-63200 രൂപ

മൾട്ടി ടാസ്കിങ് സ്റ്റാഫ്-60 (ജനറൽ-25, ഒ.ബി.സി.-21, എസ്.ടി.-2, എസ്.സി.-7 ഇ.ഡബ്ല്യു.എസ്.-5): പ്രായപരിധി: 18-25 വയസ്സ്: ശമ്പളം: 18000-56900 രൂപ

സംവരണവിഭാഗക്കാർക്ക് വയസ്സിളവ് ബാധകമാണ്.

വിശദവിവരങ്ങൾക്ക് www.dssc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 21.

Content Highlights: 83 job vacancies at Defence Service college