തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വിവിധ ഗ്രേഡുകളിലായുള്ള സയന്റിസ്റ്റ്/എൻജിനീയർ തസ്തികയിലേക്ക് അപേക്ഷിക്കാം. 78 ഒഴിവുകളാണുള്ളത്. 2019 ഡിസംബറിൽ പുറപ്പെടുവിച്ച വിജ്ഞാപനമാണ്. ഇപ്പോൾ അപേക്ഷാതീയതി നീട്ടിയതാണ്. മുൻപ് ഈ തസ്തികകളിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സയന്റിസ്റ്റ്/എൻജിനീയർ-എസ്.ഡി.-19.

യോഗ്യത: പിഎച്ച്.ഡി., എം.എസ്സി. അല്ലെങ്കിൽ എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്.

വിഷയങ്ങൾ: ഫിസിക്സ്, അറ്റ്മോസ്‌ഫെറിക്/സ്പേസ് സയൻസ്, മെറ്ററോളജി, പ്ലാനറ്ററി സയൻസ്, എയ്റോനോട്ടിക്കൽ, എയ്റോസ്പേസ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈക്രോ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, ഫ്ളൈറ്റ് മെക്കാനിക്സ്, സിസ്റ്റംസ് ആൻഡ് കൺട്രോൾ, കൺട്രോൾ സിസ്റ്റംസ്, ഗൈഡൻസ് ആൻഡ് കൺട്രോൾ, കൺട്രോൾ എൻജിനീയറിങ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിസ്റ്റം സയൻസ് ആൻഡ് ഓട്ടോമേഷൻ, മെറ്റലർജി, മെറ്റീരിയൽ സയൻസ്, പ്രൊഡക്ഷൻ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, പോളിമർ ടെക്നോളജി, കെമിസ്ട്രി, ഒപ്റ്റോ ഇലക്ട്രോണിക്സ്, ഒപ്റ്റിക്കൽ എൻജിനീയറിങ്, സോളിഡ് സ്റ്റേറ്റ് ഫിസിക്സ്.

സയന്റിസ്റ്റ്/എൻജിനീയർ-എസ്.സി.-59.

യോഗ്യത: എം.ഇ./എം.ടെക്., ബി.ഇ./ബി.ടെക്.

വിഷയങ്ങൾ: ഇൻഡസ്ട്രിയൽ എൻജിനീയറിങ്, കൺട്രോൾ സിസ്റ്റം എൻജിനീയറിങ്, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, കൺട്രോൾ ആൻഡ് ഗൈഡൻസ്, കൺട്രോൾ ആൻഡ് കംപ്യൂട്ടിങ്, കൺട്രോൾ ആൻഡ് ഓട്ടോമേഷൻ, സിസ്റ്റംസ് ആൻഡ് കൺട്രോൾ എൻജിനീയറിങ്, ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്, മെറ്റീരിയൽ എൻജിനീയറിങ്, സർഫസ് എൻജിനീയറിങ്, ഏറോസ്പേസ് എൻജിനീയറിങ്, എയ്റോനോട്ടിക്കൽ എൻജിനീയറിങ്, മെഷീൻ ഡിസൈൻ, പ്രോപ്പൽഷൻ, മാനുഫാക്ചറിങ് എൻജിനീയറിങ്, മെറ്റലർജി, ഡിജിറ്റൽ സിഗ്നൽ പ്രൊസസിങ്, ഇമേജ് പ്രൊസസിങ്, കംപ്യൂട്ടർ സയൻസ്, വി.എൽ.എസ്.ഐ., ആർ.എഫ്. എൻജിനീയറിങ്, മൈക്രോവേവ് എൻജിനീയറിങ്, റഡാർ എൻജിനീയറിങ്, പോളിമർ ടെക്നോളജി, മാത്തമാറ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ്, ഓട്ടോമൊബൈൽ എൻജിനീയറിങ്.

വിശദവിവരങ്ങൾ www.vssc.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അടയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 4.

Content Highlights: 78 scientist engineer vacancy in Vikram Sarabhai Space Centre apply till january 4